Advertisment

തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശം തേടുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി പാലിക്കണമെന്ന് കുവൈറ്റ് പ്രധാനമന്ത്രി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ നാമനിര്‍ദ്ദേശം ചെയ്യാനിരിക്കുന്ന പൗരന്മാര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് സബ അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബ ആവശ്യപ്പെട്ടു.

ഷുവൈഖിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനം സന്ദര്‍ശിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെയും സ്ഥാനാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്യുന്ന പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശക്തമായി ശ്രമിക്കുന്നുണ്ടെന്നും രജിസ്‌ട്രേഷന്‍ സമയത്ത് ആവശ്യമായ കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം തേടുന്നവരില്‍ യോഗ്യരായവരോട് അവരുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനാണ് അധികൃതരുടെ നീക്കം.

Advertisment