Advertisment

കുവൈറ്റിലേക്ക് തിരിച്ചെത്താനാകാത്ത ജീവനക്കാരുടെ പട്ടിക ആരോഗ്യമന്ത്രാലയം തയ്യാറാക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് തിരിച്ചുവരാനാകാതെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ ജീവനക്കാരുടെ പട്ടിക കുവൈറ്റ് ആരോഗ്യമന്ത്രാലയം തയ്യാറാക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രവേശനവിലക്കുള്ള രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് തിരിച്ചെത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്ന് 'അല്‍ സെയസ' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജീവനക്കാരുടെ പേര്, പദവി, സിവില്‍ ഐഡി നമ്പര്‍, വര്‍ക്ക് സെന്റര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വൃത്തങ്ങളോട് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment