Advertisment

മുടി കൊഴിച്ചിലും താരന്‍ മാറാനും കരിയേപ്പില മതി...

ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിനുകള്‍ ബി, സി തുടങ്ങിയ പോഷകങ്ങള്‍ കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
53355

മുടി കൊഴിച്ചില്‍ പലരും നേരിടുന്ന പ്രശ്‌നമാണ്. മുടി കൊഴിച്ചിലിനൊപ്പം താരനും പലര്‍ക്കും ബുന്ധിമുട്ടുണ്ടാകാറുണ്ട്.  മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയ്ക്കും ഏറ്റവും ഫലപ്രദമായ ഒന്നാണ് കറിവേപ്പില

Advertisment

. ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിനുകള്‍ ബി, സി തുടങ്ങിയ പോഷകങ്ങള്‍ കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, കറിവേപ്പിലയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഫംഗല്‍ ഗുണങ്ങള്‍ താരനെ അകറ്റാനും സഹായിക്കും.

രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക. താരന്‍ നീക്കം ചെയ്യാന്‍ സഹായിക്കും

കറിവേപ്പില പേസ്റ്റ് അല്‍പം ഉലുവ പേസ്റ്റുമായി യോജിപ്പിച്ച് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം തല ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കണം. 

 

Advertisment