Advertisment

ചെമ്പരത്തിപ്പൂവിന് ഇത്രയധികം ഗുണങ്ങളോ...!

  നൈട്രജന്‍, ഫോസ്ഫറസ്, ജീവകം ബി, സി എന്നിവ  ഈ പൂക്കളില്‍ അടങ്ങിയിരിക്കുന്നു. 

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
3535353535

മുറ്റത്തും തൊടിയിലുമെല്ലാം നമ്മള്‍ നട്ടു വളര്‍ത്തുന്നയൊന്നാണ് ചെമ്പരത്തി.  നൈട്രജന്‍, ഫോസ്ഫറസ്, ജീവകം ബി, സി എന്നിവ  ഈ പൂക്കളില്‍ അടങ്ങിയിരിക്കുന്നു. 

Advertisment

ദേഹത്തുണ്ടാവുന്ന നീര്, ചുവന്നു തടിപ്പ് എന്നിവയകറ്റാന്‍ പൂവ് ഉപയോഗിക്കുന്നുണ്ട്. ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് ഒരാഴ്ച തുടര്‍ച്ചയായി കഴിക്കുന്നത് നല്ലതാണ്. 

ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് ചെമ്പരത്തിപ്പൂവ്  കഷായം ഉത്തമമാണ്. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസര്‍ജ്ജനത്തിനും സഹായിക്കും. മുടി വളരാനും താരന്‍ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തിപ്പൂവിനു കഴിയുന്നു. വിവിധ തരം പനികള്‍ക്കും ഈ ഔഷധം നല്ലതാണ്. 

ഹൃദയസംബന്ധമായ വൈഷമ്യങ്ങള്‍ക്ക് ഒരു 'കാര്‍ഡിയാക് ടോണിക്' കൂടിയാണിത്. അഞ്ചാറു പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത് 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് തുല്യയളവ് പാലും കൂട്ടിച്ചേര്‍ത്ത് ഏഴോ എട്ടോ ആഴ്ച കഴിച്ചാല്‍ ഉന്മേഷം വീണ്ടെടുക്കാം. 

 

Advertisment