Advertisment

കുടലിന് അർബുദം ബാധിച്ചവർ ദിവസവും രണ്ട് മുതല്‍ നാല് കപ്പ് കാപ്പി കുടിക്കൂ, രോഗം തിരിച്ചുവരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

New Update
കൂടുതൽ കാലം ജീവിക്കണോ? കാപ്പി കുടിച്ചാൽ ആയുസ് കൂടുമെന്ന് പുതിയ പഠനം

കുടലിന് അർബുദം ബാധിച്ചവർ പ്രതിദിനം രണ്ട് മുതല്‍ നാല് കപ്പ് കാപ്പി കുടിക്കുകയാണെങ്കില്‍ രോഗം തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്ന് പഠനം. ഈ ജീവിതശൈലി പിന്തുടരുന്ന രോഗം ബാധിച്ചവർ പെട്ടെന്ന് മരിക്കാനുള്ള സാധ്യതയും ഗവേഷണം തള്ളിക്കളയുന്നു.

 നെതർലന്‍ഡ്‌സിലുള്ള 1,719 രോഗബാധിതരില്‍ ഡച്ച്, ബ്രിട്ടീഷ് ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വേള്‍ഡ് കാന്‍സർ റിസേർച്ച് ഫണ്ടിന്റെ ധനസഹായത്തോടെ നടത്തിയ പഠനം ഇന്റർനാഷണല്‍ ജേണല്‍ ഓഫ് കാന്‍സറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുകെയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് കാരണമാകുന്ന അർബുദങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് കുടല്‍ അർബുദം.

ഗവേഷണം വിശ്വാസയോഗ്യമാണെന്നും ഒരു പഠനം കൂടി ഇതേ നിഗമനത്തിലെത്തിയാല്‍ കുടലിന് അർബുദം ബാധിച്ച ബ്രിട്ടണിലെ 43,000 പേരെയും കാപ്പി കുടിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് വിദഗ്ദർ പറയുന്നു. പ്രതിവർഷം 16,500 പേരാണ് കുടലിന് അർബുദം ബാധിച്ച് മരണപ്പെടുന്നത്.

Advertisment