Advertisment

ഹൃദ്രോഗം നേരത്തെ തിരിച്ചറിയാം; അറിഞ്ഞിരിക്കാം ഈ സൂചനകള്‍

New Update
heart attack 4

പുതിയ കാലത്തെ ജീവിതരീതികളും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ കുറവും ശരിയല്ലാത്ത ഭക്ഷണരീതികളുമാണ് ആളുകളെ ഹൃദ്രോഗികളാക്കുകയാണ്. പലരും രോഗം തിരിച്ചറിയാന്‍ വൈകുന്നു. രോഗം കണ്ടെത്തുമ്പോഴേക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചിട്ടുമുണ്ടാകും. രോഗം എങ്ങനെ തിരിച്ചറിയാം.  പത്ത് ലക്ഷണങ്ങളിലൂടെ ഹൃദ്രോഗത്തെ എളുപ്പത്തില്‍ തിരിച്ചറിയാം.

Advertisment

അസ്വസ്ഥമായ നെഞ്ച്

നെഞ്ചില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദ്രോഗം തിരിച്ചറിയാനുള്ള ഒരു ലക്ഷണം. നെഞ്ചില്‍ വേദനയോ മുറുക്കമോ അനുഭവപ്പെടുകയോ ശ്വാസമെടുക്കുന്ന സമയം സമ്മര്‍ദ്ദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഹൃദ്രോഗിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഹദയധമനികളില്‍ തടസ്സമോ, ഹൃദയാഘാതമോ ഉണ്ടാകുന്നതിന് മുമ്പും ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകാറുണ്ട്.

ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട്

ഇവയും ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട് ഇവയെല്ലാം കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിച്ച് വേണ്ട ചികിത്സ തേടുന്നത് നല്ലതായിരിക്കും. പലരിലും ഹൃദ്രോഗത്തിന്റെ തുടക്കത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. വിട്ടുമാറാതെ ഇത്തരം അവസ്ഥകള്‍ കണ്ടുവരുമ്പോള്‍ ഉടന്‍ ഡോക്ടറെ കാണുക.

കൈകളിലേക്ക് വ്യാപിക്കുന്ന വേദന

ആദ്യം നെഞ്ചില്‍ ചെറിയ വേദന അനുഭവപ്പെടും. അല്ലെങ്കില്‍ തോളിലായിരിക്കും വേദനയുണ്ടാവുക. ക്രമേണ ഈ വേദന കയ്യിലേക്ക് വ്യാപിക്കും. ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ വൈകരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉടനടി ഡോക്ടറെ കാണുകയും വേണ്ട ചികിത്സ തേടുകയും ചെയ്യണം.

നീണ്ടുനില്‍ക്കുന്ന ചുമ

ഏറെക്കാലമായി മാറാതെ നില്‍ക്കുന്ന ചുമ ഹൃദ്രോഗത്തിന്റെ തുടക്ക ലക്ഷണണാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചുമയും ഒപ്പം വെള്ളയോ പിങ്ക് നിറത്തിലോ ഉള്ള കഫം പുറത്തേക്ക് വരുകയും  ചെയ്യുന്നുണ്ടെങ്കില്‍ ഹൃദ്രോഗമാണെന്ന് ഉറപ്പിക്കാം. തുടക്കമായതു കൊണ്ട് വളരെ വേഗം രോഗം ഭേദമാക്കാനാകും.

ക്രമം തെറ്റിയതും അതിവേഗത്തിലുള്ളതുമായ ഹൃദയസ്പന്ദനം

ഒരാള്‍ വല്ലാതെ ആകാംക്ഷാഭരിതനായിരിക്കുമ്പോഴോ വല്ലാതെ നെര്‍വസ് ആയിരിക്കുമ്പോഴോ ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതും അതിവേഗത്തിലാക്കുന്നതും സാധാരണമാണ്. എന്നാല്‍, ഇതല്ലാത്ത അവസരങ്ങളില്‍ എപ്പോഴെങ്കിലും ഹൃദയമിടിപ്പിന് വേഗം കൂടുകയോ താളം തെറ്റുകയോ ചെയ്തിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. ഹൃദ്രോഗത്തിന്റെ സൂചനയാണ്.

കൈ, പുറം, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളില്‍ വേദന

സാധാരണഗതിയില്‍ സ്ത്രീകളിലാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. പുരുഷന്‍മാരില്‍ ഇത്തരം ലക്ഷണങ്ങള്‍ താരതമ്യേന കുറവായിരിക്കും. കൈവേദന, പുറംവേദന അനുഭവപ്പെടുക, കഴുത്ത് വേദന, താടിയെല്ല് വേദന എന്നിവയാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍.

ശ്വസനം മന്ദഗതിയിലാവുക

ശ്വസനം മന്ദഗതിയിലാകുന്നതും ഹൃദ്രോഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയത്തില്‍ രക്തം നിറയുകയും ഒഴിയുകയും ചെയ്യുന്ന പ്രവൃത്തി താളം തെറ്റുന്നതിന് ഇടയാക്കും. കാരണം, ശ്വാസകോശത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളാണ് ഹൃദയത്തിലേക്ക് രക്തം എത്തിക്കുകയും പുറന്തള്ളുകയും ചെയ്യുന്നത്.

തളര്‍ച്ചയും ക്ഷീണവും

അമിതമായുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവും ദിവസങ്ങളോളം തുടരുകയാണെങ്കില്‍ സൂക്ഷിക്കണം. അത് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം എന്ന് ഈ രംഗത്തെ വിദഗ്ദ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു

Advertisment