Advertisment

കേരളത്തിൽ മുണ്ടിനീര് വ്യാപിക്കുന്നു; രോഗലക്ഷണം , ചികിത്സ, പ്രതിരോധം അറിഞ്ഞിരിക്കാൻ

New Update
mumps.jpg

സംസ്ഥാനത്ത്  മുണ്ടിനീര് കേസുകൾ വർധിക്കുന്നു. പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. പൊതുവേ ഇത് വലിയ ആരോ​ഗ്യ സങ്കീർണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളിൽ ​ഗുരുതരമായേക്കാം. കേരളത്തിൽ ഈ മാസം മാത്രം 2,205 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുണ്ടിനീര് അതിവേ​ഗം വ്യാപിക്കുന്നതായാണ് വ്യക്തമാകുന്നത്. 

Advertisment

മാർച്ച് പത്തിന് 190 കേസുകൾ റിപ്പോർട്ട് ചെയ്തു. മുണ്ടിനീര് ചില കേസുകളിൽ മസ്തിഷ്ക വീക്കത്തിനോ കേൾവിക്കുറവിനോ കാരണമാകും. മുണ്ടിനീര് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന രോ​ഗമാണ്. എന്നാൽ, അഞ്ച് മുതൽ ഒമ്പത് വയസുവരെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഏകദേശം രണ്ട് മുതൽ നാല് ആഴ്ചവരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. ഇതിന് ശേഷം ലക്ഷണങ്ങൾ പ്രകടമാകും.

തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മുണ്ടിനീര് ആരംഭിക്കുന്നത്. ദിവസങ്ങൾ കഴിയുംതോറും ഉമിനീർ ​ഗ്രന്ഥികൾ വീർക്കും. മോണോവാലന്റ് വാക്സിൻ, ബൈവാലന്റ് മീസിൽസ്-മംപ്സ് വാക്സിൻ, ട്രിവാലന്റ് മീസിൽസ്-മംപ്സ്-റൂബെല്ല വാക്സിൻ എന്നിവയാണ് ഈ രോ​ഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനുകളെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.

രോ​ഗിയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോ​ഗബാധിതരായ വ്യക്തികളുടെ ശ്വാസത്തിലൂടെ പുറത്ത് വരുന്ന ഉമിനീരിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. ഉമിനീർ ​ഗ്രന്ഥികൾ വീർത്തുവരിക, തൊണ്ടവേദന, പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വൈറസ് ബാധിച്ച എല്ലാ വ്യക്തികളിലും രോ​ഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. രോ​ഗം സുഖപ്പെടുന്നതിന് രണ്ടാഴ്ചയോളം സമയമെടുക്കും.

 

Advertisment