Advertisment

ഉറക്കത്തിന് തടസ്സമാകും; രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

New Update
രാവിലെ വൈകി വരെ ഉറങ്ങുക, രാവിലെ ഉണരുമ്പോൾ തന്നെ മൊബൈൽ ഫോൺ നോക്കുക, വ്യായാമം ചെയ്യാതിരിക്കുക, രാവിലെ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുക; ഈ 5 മോശം പ്രഭാത ശീലങ്ങളെ അവഗണിക്കരുത്

 ഉറക്കത്തെ ബാധിയ്ക്കുന്നതിനാല്‍ തന്നെ കിടക്കാന്‍ പോകും മുന്‍പ് കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധ വേണം. ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

Advertisment

* ഡാര്‍ക്ക് ചോക്ലേറ്റ് – ഇതിലടങ്ങിയ അമിനോ ആസിഡുകളും കഫീനും രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കാന്‍ കാരണമാകും. ഉറക്കമില്ലാത്തതിനാല്‍ അടുത്ത ദിവസം വിരസമാകും. ഡാര്‍ക്ക് ചോക്ലേറ്റ് വൈകുന്നേരങ്ങളില്‍ കഴിക്കുന്നതാണ് നല്ലത്.

* എരിവുള്ള ഭക്ഷണങ്ങള്‍ – ഇവ നെഞ്ചെരിച്ചില്‍ ആസിഡ് റിഫ്ലക്സ് ഇവയ്ക്ക് കാരണമാകും. ഇത് മൂലം ഉറങ്ങാന്‍ പ്രയാസമാകും.

* കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ – കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമായിരിക്കും. ഇത് രാത്രിയില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും.

* പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം – പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം ദഹിക്കാന്‍ പ്രയാസം ആകും. രാത്രിയില്‍ ഇത് അസ്വസ്ഥത ഉണ്ടാക്കും. പകരം ഒരു പിടി നട്സോ ലീന്‍ പ്രോട്ടീനോ കഴിക്കാം.

* കഫീന്‍ – കഫീന്‍ മണിക്കൂറുകളോളം ശരീരത്തില്‍ നില്‍ക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.

* കൂടുതല്‍ ഭക്ഷണം – ഉറങ്ങാന്‍ കിടക്കും മുന്‍പ് ഹെവി ആയ ഭക്ഷണം കഴിക്കരുത്. വയറു നിറയെ കഴിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കും.

* മദ്യം – മദ്യം കഴിച്ചാല്‍ തുടക്കത്തില്‍ ഉറക്കം വരാം. എന്നാല്‍ ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. മദ്യത്തിനു പകരം ഹെര്‍ബല്‍ ചായ കുടിക്കാം.

* കാര്‍ബണേറ്റഡ് പാനീയങ്ങള്‍ – കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ദഹനക്കേടുണ്ടാക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.

* കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ -കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമായിരിക്കും. ഇത് രാത്രിയില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും.

* മധുരം – മധുരമുള്ള ലഘുഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ഊര്‍ജനിലയില്‍ മാറ്റം വരുത്തുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും.

* പ്രോസസ് ചെയ്ത ഭക്ഷണം- ജങ്ക് ഫുഡുകളിലും പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും പ്രിസര്‍വേറ്റീവുകളിലും ഫുഡ് അഡിറ്റീവുകളും അനാരോഗ്യകരമായ കൊഴുപ്പുകളും ഉണ്ടാകും. ഇത് ദഹനക്കേട് ഉണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യും.

 

Advertisment