Advertisment

പാല്‍ കുടിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ, എന്നാൽ അമിതമാകരുത്- ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ

New Update
എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിനായി പാൽ കുടിക്കാം

പോഷകങ്ങളുടെ കലവറയാണ് പാല്‍.എന്നാല്‍ മിക്കവര്‍ക്കും പാല്‍ കുടിക്കുന്നത് ഇഷ്ടമാവാറില്ല.കുട്ടികളുടെ വളര്‍ച്ചയ്ക്ക് പാല്‍ വളരെ പ്രധാനമാണ്. പ്രോട്ടീന്‍, കാല്‍ത്സ്യം, വൈറ്റമിന്‍ ഡി എന്നവയുടെ കലവറയായ പാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാല്‍ ദിവസവും കുടിക്കുന്നത് നല്ലതാണ്.

അന്നജം, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നതിനാൽ ഏറെ നേരം വയർ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. കേസിൻ, വേയ് പ്രോട്ടീൻ എന്നിവ പേശികളുടെ നിർമാണത്തിനും സഹായിക്കുന്നു. പ്രമേഹത്തെ അകറ്റി നിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പതിവായി പാൽ കുടിക്കുന്നതിലൂടെ സഹായിക്കും.

എന്തും അധികമായാൽ അത് ആരോഗ്യത്തെ ബാധിക്കുക തന്നെ ചെയ്യും. രണ്ട് ഗ്ലാസിൽ കൂടുതൽ പാൽ കുടിക്കുന്നത് സ്ത്രീകളിൽ അസ്ഥി ഒടിവിന് കരണമായേക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൊഴുപ്പു കുറഞ്ഞ പാൽ കുടിക്കുന്നത് കൗമാരക്കാരിൽ മുഖക്കുരു ഉണ്ടാക്കുമെന്നും പറയപ്പെടുന്നു. കുട്ടികളിൽ പ്രമേഹ സാധ്യത ഉണ്ടാക്കുമെന്ന് ആരോഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാലിൽ കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന കാത്സ്യം പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത  വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

Advertisment