Advertisment

വേനലിൽ വാടാതിരിക്കാം! വേനൽചൂടിൽ ആഹാരത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

New Update
fiber-rich-foods fiber-rich-foods

വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത് ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും കുറയ്ക്കുവാനാവും. വേനൽക്കാല ഭക്ഷണത്തെക്കുറിച്ച് അറിയാം…

Advertisment

ഇടയ്ക്കിടെ വെള്ളം കുടിക്കാം

വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോര് എന്നിവ കുടിക്കണം. ശരീരം നന്നായി ചൂടായിരിക്കുമ്പോൾ തണുത്ത സാധനങ്ങളോ ഐസ്ക്രീമോ കഴിക്കരുത്. വെള്ളം തണുപ്പ് മാറ്റി കുടിക്കുക. നമ്മൾ നന്നായി വിയർക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ജലാംശം നഷ്‌ടപ്പെടുന്നു.

ശീതള പാനീയങ്ങൾ വേണ്ട

സോഡ, പെപ്സി, കോള എന്നിവ ഉപേക്ഷിക്കുക. ഇതിലെ പ്രിസർവേറ്റിവ്സ്, നിറം, മധുരം എന്നിവ ശരീരത്തിന് ഹാനികരമാണ്. തന്നെയുമല്ല, ശീതള പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് കുടലിന്റെ പ്രവർത്തനത്തെ ബാധിക്കും. കൂടാതെ ഇവയുടെ അമിതോപയോഗം രക്‌തത്തിലെ ഫോസ്ഫറസിന്റെ അളവ് കൂട്ടുകയും കാൽസിയം എല്ലുകളിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമാകുകയും ചെയ്യും. ഇങ്ങനെ എല്ലുകൾക്ക് തേയ്മാനം സംഭവിക്കുന്നു.

സോഫ്റ്റ് ഡ്രിംഗ്സ്, ശരീരത്തിലെ ലവണാംശം കുറയ്ക്കുന്നു. തന്മൂലം ദഹനപ്രക്രിയ, താറുമാറാകും.

പ്രകൃതിദത്തമല്ലാത്ത ഒട്ടുമിക്ക പാനീയങ്ങളിലും പഞ്ചസാര, നിറം, ഗന്ധം, സിട്രിക് ആസിഡ്, സോഡിയം ബൈക്കാർബണേറ്റ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. കുപ്പി തുറക്കുമ്പോൾ നുരയും പതയുമായി പുറത്തുചാടാൻ വേണ്ടി കടുത്തമർദ്ദത്തിൽ കാർബൺ ഡൈഓക്സൈഡും ഒപ്പമുണ്ടാകും. ഇതു കുടിക്കുന്തോറും ദാഹം ഇരിയാകുന്നു. ശരീരത്തിൽ അവശേഷിക്കുന്ന ജലംകൂടി ഇവ വലിച്ചു മാറ്റുന്നതാണ് ഇതിന് കാരണം.

പഴങ്ങൾ കഴിക്കാം

സാലഡ്, പഴങ്ങൾ എന്നിവ കൂടുതൽ ഉപയോഗിക്കുക. ജ്യൂസ് വേണമെങ്കിൽ ഫ്രഷ്ജ്യൂസ് മധുരം ഇടാതെ കുടിക്കാം. പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക. അമിതമായ ഉപ്പ്, ഉപ്പിലിട്ട ഭക്ഷണങ്ങൾ, എരിവ്, പുളി എന്നിവ കുറയ്ക്കുക. ഈ സമയത്ത് എണ്ണ കുറവുള്ള ഭക്ഷണമാണ് കൂടുതൽ ഉത്തമം. വറുത്തതും പൊരിച്ചതുമായ സമോസ, പഫ്സ്, ചിപ്സ് തുടങ്ങിയ ഭക്ഷണങ്ങൾ ഉപേക്ഷിക്കണം.

ഉന്മേഷം നൽകും ഇളനീർ

വേനലിലും ഊർജസ്വലരായി തിളങ്ങണമെങ്കിൽ പ്രകൃതി നൽകുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിലേക്ക് മാറണം. ഉന്മേഷം ലഭിക്കാൻ ഉത്തമമായ പാനീയമാണ് ഇളനീർ. ദാഹവും ക്ഷീണവും അകറ്റാൻ ഉത്തമ പാനീയം ഇളനീർ തന്നെയാണ്. ഇളനീരിൽ ശരീരത്തിന് ഹിതകരമായ തോതിൽ പ്രകൃതിദത്തമായ ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

അണുബാധ തടയാം

വേനൽക്കാലരോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മൂത്രത്തിലെ അണുബാധ. പ്രമേഹരോഗികൾ ഒഴികെ മറ്റുള്ളവർക്ക് ഇളനീർ ഒരു ഔഷധമായി ഉപയോഗിക്കാവുന്നതാണ്. ഒരു ഇളനീർ ഒരു ഏലക്ക ചതച്ചിട്ട് വച്ച് ഒരു മണിക്കൂറിനുശേഷം സേവിക്കുക. ശരീരം മാലിന്യമുക്‌തമാക്കാൻ ഈ പ്രയോഗം നല്ലതാണ്. സ്വാദിഷ്ടമായ പാനീയങ്ങളിൽ ഒന്നാണിത്.

Advertisment