Advertisment

ഇന്ന് ലോക ഉറക്കദിനം, അറിഞ്ഞിരിക്കാം ഉറക്കത്തിന്റെ പ്രാധാന്യം

New Update
kerala

ഉറക്കം ജന്തുക്കളിൽ അവയുടെ നിലനില്പ്പിന്നത്യാവശ്യമായ ഒരു പ്രക്രിയയാണെന്നാണ്‌ പഠനങ്ങൾ പറയുന്നത്.  മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക്‌ ഉറക്കത്തിനുള്ള സ്ഥാനം പ്രധാനപ്പെട്ടതാണ് .

Advertisment

ഉറങ്ങുമ്പോൾ ശ്വാസോച്ഛാസം, ഹൃദയമിടിപ്പ്, ശരീരഊഷ്മാവ്, രക്തസമ്മർദ്ദം എന്നിവ ഉണർന്നിരിക്കുന്ന സമയത്തതിനേക്കാൾ കുറവായിരിക്കും. ജീവി ഉണർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂടുന്നു. ഉറങ്ങുമ്പോഴാണ് അത് കുറയുന്നത്. ഇന്ന് പലരും രാത്രിയില്‍ 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പിക്കുന്നില്ല. ഇതൊരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും ക്രമേണ നിങ്ങളെ നയിക്കാം.

ഏഴ്- എട്ട് മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ പിന്നെ രണ്ട് മണിക്കൂറോ അഞ്ചുമണിക്കൂറോ നടന്നിട്ടും ഒരു കാര്യവുമില്ല. ഈ അടുത്തകാലത്ത് ഒരു സൂപ്പർസ്റ്റാറിന്‍റെ വീരവാദം കേൾക്കാനിടയായി. അദ്ദേഹം അതിരാവിലെ രണ്ടുമണിക്ക് കിടന്നാലും നാലുമണിക്ക് ഓടാൻ പോകുമത്രേ. സൂപ്പർസ്റ്റാർ സാർ ആയാലും എട്ടു മണിക്കൂർ ഉറങ്ങണം, കുറഞ്ഞത് ഏഴ്. ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും.



ഉറക്കത്തിന്‍റെ എല്ലാ ഘട്ടങ്ങളിലൂടെയും നല്ലോണം കടന്നുപോണം. ഓർമ്മശക്തിയും ബുദ്ധിശക്തിയും ശരീരവും മനസ്സും സർവ്വതും രോഗവിമുക്തമാകും. രോഗ  പ്രതിരോധശേഷിയെങ്കിലും കൂടും. ഇന്നലെയും കൂടി ഇമ്മ്യൂണിറ്റി കൂട്ടാൻ ഗുളിക തപ്പി ഒരു ഐടി ചേട്ടൻ എത്തിയിരുന്നു. പോയി ഉറങ്ങടോ എന്ന് ഞാൻ പറഞ്ഞു. ഏറ്റവും വലിയ ഇമ്മ്യൂണിറ്റി ഗുളിക ഉറക്കമാണ്. അതില്ലാതെ അതിരാവിലെ എണീറ്റ് നടന്നിട്ടും  ഓടിയിട്ടും കാര്യമില്ല. തരികിട  ഇമ്മ്യൂണിറ്റി ഗുളിക കഴിച്ചിട്ടും കാര്യവുമില്ല.

Advertisment