Advertisment

കനത്ത മഴയിൽ ഷാജി തിലകന്റെ വീട് തെങ്ങുവീണ് തകര്‍ന്നു

author-image
admin
New Update

ചാലക്കുടി; സീരിയല്‍ നടനും നടന്‍ തിലകന്റെ മകനുമായ ഷാജി തിലകന്റെ വീട് തെങ്ങുവീണ് തകര്‍ന്നു. കനത്ത മഴയിലും കാറ്റിലുമാണ് അപകടമുണ്ടായത്. പരിയാരം കടുങ്ങാടുള്ള വീടാണ് തകര്‍ന്നത്.

publive-image

ഓടുമേഞ്ഞ ഇരുനില വീടിനുമുകളില്‍ തെങ്ങുവീണതോടെ ഓടും മരക്കഷ്ണങ്ങളും വീടിനുള്ളില്‍ പതിച്ചു. എന്നാല്‍ വീട്ടുകാര്‍ക്ക് പരിക്കില്ല. അപകട സമയത്ത് തിലകന്റെ ഭാര്യ ശാന്ത, ഷാജിയുടെ ഭാര്യ ഇന്ദിര, മകള്‍ അഭിരാമി എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഷാജി തിലകന്‍ അന്തരിച്ചത്. സീരിയലിലൂടെയാണ് ഷാജി തിലകന്‍ ശ്രദ്ധേയനാകുന്നത്.

Advertisment