Advertisment

ഇന്നും നാളെയും കനത്ത മഴ ; മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത

New Update

heavy rain disaster update

Advertisment

തിരുവനന്തപുരം: പേമാരിയുടെ ദുരിതത്തില്‍ നിന്നും കേരളത്തിന് മോചനമില്ല. പ്രളയക്കെടുതി സംസ്ഥാനത്തുടനീളം ദുരിതം വിതയ്ക്കുകയാണ് ഇപ്പോഴും. അതിനിടെ കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ആശങ്ക ശക്തമാക്കുന്നു.മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ മുല്ലപ്പെരിയാറില്‍ വെള്ളം നിറഞ്ഞു കവിയുകയാണ്. ഇത് ആശങ്ക കൂട്ടുന്നുണ്ട്. മുല്ലപ്പെരിയാര്‍ നിറഞ്ഞു കവിഞ്ഞാല്‍ വെള്ളം ഒഴുകിയെത്തുക ഇടുക്കിയിലേക്കാകും. ഇതിനൊപ്പം കനത്ത മഴ കൂടി പെയ്യുമ്ബോള്‍ ഇടുക്കിയില്‍ പ്രശ്‌നങ്ങള്‍ ഗൗരവതരമാകും. വയനാട്ടിലെ മഴയും കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമാണ് മറ്റ് പ്രധാന ദുരിത കാഴ്ചകള്‍. സംസ്ഥാനത്തുടനീളം ഉരുള്‍ പൊട്ടലും തുടരുകയാണ്.

കുട്ടനാട്ടില്‍ കെടുതികള്‍ ഒഴിയാത്തതിനാല്‍ ഇപ്പോഴും 25 ക്യാമ്ബുകളിലായി 2,209 പേര്‍ കഴിയുന്നു. വീട്ടില്‍ പാചകം ചെയ്യാനാവാത്ത 15,697 പേര്‍ക്ക് ഇപ്പോഴും ഭക്ഷണമെത്തിക്കുന്നു. കുട്ടനാട്ടില്‍ സ്‌കൂളുകള്‍ തുറന്നിട്ട് 32 ദിവസമായി. വെള്ളപ്പൊക്കക്കാലത്ത് കുട്ടനാട്ടില്‍ 12 പേര്‍ മരിച്ചു. 40 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 705 വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. സര്‍ക്കാര്‍ ആശുപത്രികളും വില്ലേജ് ഓഫീസുകളും ഉള്‍പ്പെടെ നൂറുകണക്കിന് സ്ഥാപനങ്ങളാണ് വെള്ളത്തില്‍ മുങ്ങിപ്പോയത്. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ആധാരങ്ങള്‍, ചികിത്സാരേഖകള്‍, പാഠപുസ്തകങ്ങള്‍ എന്നിവയെല്ലാം എല്ലാവര്‍ക്കും നഷ്ടമായി. നഷ്ടം ആയിരത്തിലധികം കോടി. കുട്ടനാട്ടിലെ നഷ്ടം ആയിരത്തിലധികം കോടി രൂപ വരുമെന്ന് പ്രാഥമികനിഗമനം. രണ്ടാം കൃഷിയിറക്കിയതില്‍ 90 ശതമാനവും നശിച്ചു. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച്‌ 7,000 ഹെക്ടറിലായി 200 കോടിയോളം രൂപയുടെ നഷ്ടം.

നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ ഇടയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നീരൊഴുക്കു ശക്തമായതിനാല്‍ അണക്കെട്ടുകളെല്ലാം തുറന്നനിലയില്‍ തുടരുന്നു. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശമുണ്ടായി. ആളപായമില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. ദുരിത സ്ഥലത്തുള്ളവരെല്ലാം സുരക്ഷിതമായ ക്യാമ്ബുകളിലാണുള്ളത്. അതുകൊണ്ട് മാത്രമാണ് ആള്‍നാശം ഉണ്ടാകാത്തത്. എന്നാല്‍ ഉരുള്‍ പൊട്ടല്‍ മേഖലയിലെ വീടുകളിലെ എല്ലാം മഴവെള്ളത്തില്‍ ഒലിച്ചു പോയി. റോഡുകളും പാലങ്ങളും തകര്‍ത്താണ് മലവെള്ളപ്പാച്ചില്‍.

ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയില്‍ ഉരുള്‍പൊട്ടി കൃഷി നശിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.96 അടിയിലേക്കു താഴ്ന്നതോടെ രണ്ടു ഷട്ടറുകള്‍ ഇന്നലെ വൈകിട്ട് അടച്ചു. ബാക്കി മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം താഴ്‌ത്തി. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.30 അടിയായി ഉയര്‍ന്നെങ്കിലും മേഖലയില്‍ മഴ കുറഞ്ഞിട്ടുണ്ട്. മാട്ടുപ്പെട്ടി അണക്കെട്ടു തുറക്കുന്നതും കനത്ത മഴയും പരിഗണിച്ച്‌ മുന്‍കരുതലായി മൂന്നാറിലേക്കു ദുരന്തനിവാരണ സേനയുടെ സംഘത്തെ അയച്ചു. വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതോടെ മേഖലയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലേക്ക് നാവിക സേനയുടെ ഒരു സംഘത്തെയും അയച്ചു. വളരെ ഗുരുതര സാഹചര്യമാണ് ഇവിടെയുള്ളത്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും വീണ്ടും ഉയര്‍ത്തുകയാണ്. പത്തനംതിട്ട ജില്ലയില്‍ പമ്ബ, കക്കി ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഇതോടെ നദീതീരം വ്യാപകമായി ഇടിഞ്ഞുതാണു. വൈദ്യുതിയും ജലവിതരണവും മുടങ്ങി. ഇതാണ് കുട്ടനാട്ടിനെ പ്രളയത്തിലാക്കുന്നത്. കോഴിക്കോട്ട് തിരുവമ്ബാടി മറിപ്പുഴയില്‍ ഉരുള്‍പൊട്ടി താല്‍ക്കാലിക നടപ്പാലം ഒഴുകിപ്പോയി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞു.

പാലക്കാട് ജില്ലയില്‍ മലമ്ബുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ മൈലാടിപ്പാറയില്‍ ഉരുള്‍പൊട്ടി. അണക്കെട്ടിലെ നാലു ഷട്ടറുകളും തുറന്നിരിക്കുന്നു. വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകള്‍ തുറക്കാനൊരുങ്ങുന്നു. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ പന്തീരായിരമേക്കര്‍ മലവാരത്തില്‍ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യന്‍പാറയ്ക്കു മീതെ വെള്ളരിമലയിലും ഉരുള്‍പൊട്ടി. ആഢ്യന്‍പാറയുടെ സമീപം കഴിഞ്ഞ ബുധനാഴ്ചയും ഉരുള്‍പൊട്ടിയിരുന്നു. കണ്ണൂരില്‍ മലയോരത്ത് ശക്തമായ മഴ തുടരുന്നു. അയ്യന്‍കുന്ന് പഞ്ചായത്തിലെ ഏഴാംകടവില്‍ രണ്ടു നടപ്പാലങ്ങള്‍ ഒഴുകിപ്പോയതിനെത്തുടര്‍ന്ന് 20 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ മേഖലയില്‍ മഴ നിയന്ത്രിത അളവിലാണ് പെയ്യുന്നത്. എന്നാല്‍ ഇതും രൗദ്രതയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ

Advertisment