Advertisment

വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണ് കമ്പികള്‍ക്കിടയില്‍ കുടുങ്ങി അഞ്ചാംക്ലാസുകാരന് ഷോക്കേറ്റു; സ്വന്തം ജീവന്‍ പണയംവെച്ച് പിതാവ് കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി

New Update

അത്താണി: സ്വന്തം ജീവന്‍ വകവെയ്ക്കാതെ ഷോക്കേറ്റു വീണ മകനെ അതിസാഹസീകമായി രക്ഷിച്ച് ഒരു പിതാവ്. വൈദ്യുതി പോസ്റ്റ് തകര്‍ന്നുവീണ് കമ്പികള്‍ക്കിടയില്‍ കുടുങ്ങി ഷോക്കേറ്റ അഞ്ചാംക്ലാസുകാരന്‍ നവനീതിനെ(9)യാണ് പിതാവ് വിദ്യാധരന്‍ സാഹസികമായി രക്ഷപ്പെടുത്തിയത്.

Advertisment

publive-image

അത്താണി കെല്‍ട്രോണ്‍ ഉദയ നഗറില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. അമ്പലപുരം സ്‌കൂളിലെ വിദ്യാര്‍ഥിയായ നവനീത് സ്‌കൂളിലേക്കു പോകുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. കമ്പികള്‍ക്കടിയില്‍ കുടങ്ങിയ കുട്ടി എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ ഷോക്കേറ്റു. നിലവിളി കേട്ടെത്തിയ വിദ്യാധരനും സമീപവാസികളും കണ്ടത് കമ്പികള്‍ക്കിടയിലായി താഴെ വീണു കിടക്കുന്ന കുട്ടിയെയാണ്.

പിന്നെ ഒട്ടും അമാന്തിച്ചില്ല വിദ്യാധരന്‍ കമ്പികളില്‍ തൊടാതെ കുട്ടിയെ സാഹസികമായി പുറത്തെടുത്തു. അബോധാവസ്ഥയിലായ കുട്ടിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും മാര്‍ഗമില്ലാത്ത അവസ്ഥയായിരുന്നു. മൂന്നു കിലോമീറ്റര്‍ അകലെ അത്താണിയില്‍നിന്നു വാഹനം എത്തിച്ചാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.

പ്രാഥമിക ശ്രുശൂഷയ്ക്കു ശേഷം കുട്ടിയെ വിട്ടയച്ചു. നാളുകളായി ഇലക്ട്രിക്കല്‍ പോസ്റ്റ് അപകടാവസ്ഥയിലായിരുന്നു. ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.

Advertisment