Advertisment

കുവൈറ്റിൽ ഹോം ക്വാറൻറൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: 3 മാസം തടവ് ശിക്ഷയും അയ്യായിരം ദിനാർ‌ പിഴയും

New Update

publive-image

കുവൈറ്റ് സിറ്റി: ഹോം ക്വാറൻറൈൻ സംബന്ധിച്ച് നിയം കർശനമാക്കി കുവൈറ്റ്. പ്രവാസികൾ ഹോം ക്വാറൻറൈൻ നിയമം ലംഘിച്ചാൽ ജുഡീഷ്യൽ അതോറിറ്റിക്ക് റഫർ ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്വാറന്റൈനിൽ കഴിയുന്നവർ വീട് വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് എല്ലാവരും ജാഗ്രത പുലർത്തണം. ഹോം ക്വാറൻറൈൻ ലംഘിക്കുന്നവർക്ക് അയ്യായിരം ദിനാറും 3 മാസം തടവ് ശിക്ഷയും നല്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഓരോ വ്യക്തിയും ശരിയായ രീതിയിൽ കോവിഡ് ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാലേ വൈറസിന്റെ വ്യാപനം തടയാനാവൂവെന്നും ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നവർ രാജ്യത്തിന്റെയും നാട്ടുകാരുടെയും സുരക്ഷയാണ് അപകടപ്പെടുത്തുന്നത് എന്ന തിരിച്ചറിവുണ്ടാവണമെന്നും ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.

Advertisment