Advertisment

ഭര്‍ത്താവിന്റെ ഫോണ്‍ ഉപയോഗം കൂടി; വൈഫൈ കണക്ഷന്‍ വിച്ഛേദിച്ച ഭാര്യക്ക് ക്രൂരമര്‍ദ്ദനം

New Update

ഹൈദരാബാദ്: പതിവായി രാത്രിയില്‍ ഭര്‍ത്താവ് ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വൈഫൈ കണക്ഷന്‍ വിച്ഛേദിച്ച ഭാര്യക്ക് ക്രൂരമര്‍ദ്ദനം. ഭര്‍ത്താവ് തൊഴിച്ചതിനെ തുടര്‍ന്ന് രേഷ്മാ സുല്‍ത്താന എന്ന യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. സോമാജിഗുഡയിലാണ് സംഭവം.

Advertisment

publive-image

കഴിഞ്ഞ ബുധനാഴ്ച രാത്രി ഏറെ ആയിട്ടും ഭര്‍ത്താവ് ഫോണ്‍ ഉപയോഗം തുടര്‍ന്നപ്പോഴാണ് സഹികെട്ട രേഷ്മ വൈഫൈ കണക്ഷന്‍ ഓഫ് ചെയ്തത്. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഇവരെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രേഷ്മ സുല്‍ത്താനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി്.

മൂന്നു കുട്ടികളുടെ അമ്മയായ രേഷ്മ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ദമ്പതികളെ കൗണ്‍സലിംഗിന് വിധേയമാക്കിയ ശേഷം നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് അറിയിച്ചു.

Advertisment