Advertisment

പാലാരിവട്ടം പാലം അഴിമതി കേസ്; ഇ​ബ്രാഹീംകുഞ്ഞിന്‍റെ റിമാന്‍ഡ്​ നീട്ടി

New Update

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മ​​ന്ത്രി ഇ​ബ്രാഹീംകുഞ്ഞിന്‍റെ റിമാന്‍ഡ്​ നീട്ടി. രണ്ടാഴ്​ചകൂടി റിമാന്‍ഡില്‍ തുടരണം. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇബ്രാഹീം കുഞ്ഞിന്​ ആശുപത്രിയില്‍ തുടരാം.

Advertisment

publive-image

അതേസമയം, ഇ​ബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന്​ കോടതിയില്‍ വിജിലന്‍സ്​ ആവശ്യപ്പെട്ടു. നേരത്തെ, കോടതി അനുവദിച്ചതനുസരിച്ച്‌​ തിങ്കളാഴ്​ച അന്വേഷണ ഉദ്യോഗസ്​ഥര്‍ ആശുപത്രിയിലെത്തി ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്​തിരുന്നു.

വിജിലന്‍സിന്‍റെ കസ്​റ്റഡി അപേക്ഷ തള്ളിയതിന്​ ശേഷമാണ്​ ഉപാധികളോടെ ചോദ്യം ചെയ്യാന്‍ കോടതി അനുവാദം നല്‍കിയിരുന്നത്​.

മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്​ഥാനത്തിലാണ്​ കസ്​റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നത്​. ഇബ്രാഹീം കുഞ്ഞിന്‍റെ ആരോഗ്യസ്​ഥിതി ഗുരുതരമാണെന്നും വിദഗ്​ധ ചികിത്സ ആവശ്യമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Advertisment