രാജാക്കാട് : ശ്രീനാരായണഗുരുവിനെ നേരില്‍ കണ്ടിട്ടുള്ള കൊച്ചുമുല്ലക്കാനം, മറ്റത്തില്‍ കാര്‍ത്ത്യായിനിയമ്മയെ ഇടുക്കി ഡിസിസി ആദരിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ കാര്‍ത്ത്യായിനിയമ്മയ്‌ക്ക് ഉപഹാരം നല്‍കി. ആറ് പതിറ്റാണ്ട് മുമ്പാണ് പൂഞ്ഞാറില്‍ നിന്നും ഭര്‍ത്താവ് പത്മനാഭനും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം കാര്‍ത്ത്യായിനിയമ്മ ഇടുക്കിയിലേക്ക് കുടിയേറുന്നത്.
ഇപ്പോള്‍ 97 വയസുള്ള കാര്‍ത്ത്യായിനിയമ്മ തന്റെ എട്ടാം വയസിലാണ് പൂഞ്ഞാറിനു സമീപം ഒരു ക്ഷേത്രപ്രതിഷ്‌ഠയ്‌ക്കായെത്തിയ ശ്രീനാരായണ ഗുരുവിനെ കാണുന്നത്. കാര്‍ത്ത്യായിനിയമ്മ മകന്‍ ഷാജിയ്‌ക്കൊപ്പമാണ് കൊച്ചുമുല്ലക്കാനത്ത് താമസിക്കുന്നത്.
ഡിസിസി പ്രസിഡന്റിനൊപ്പം കെപിസിസി അംഗം ആര്‍.ബാലന്‍പിള്ള, ഡിസിസി ജനറല്‍ സെക്രട്ടറി എം.പി.ജോസ്, സുനില്‍ കുഴിപ്പിള്ളില്‍, ജോസഫ് വട്ടോത്തില്‍, ജോഷി കന്യാക്കുഴി, ആല്‍ബിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.