Advertisment

ചെറിയ മാറ്റങ്ങളോടെ ഐഎഫ്എഫ്കെ ഈ വര്‍ഷവും; സംഘാടകര്‍

author-image
ഫിലിം ഡസ്ക്
New Update

Image result for iffk

Advertisment

തിരുവനന്തപുരം: ചെലവ് ചുരുക്കി രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചതിന് പിന്നാലെ ചെറിയ മാറ്റങ്ങളോടെ ഐഎഫ്എഫ്ക ഈ വര്‍ഷവും ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐഎഫ്എഫ്കെ സംഘാടകര്‍. ഫേസ്ബക്ക് കുറിപ്പിലൂടെയാണ് സംഘാടകര്‍ രാജ്യാന്തര ചലച്ചിത്രോത്സവം ഈ വര്‍ഷവും നടക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി അറിയിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

സ്‍കൂൾ കലോത്സവത്തിന്റെ മാതൃകയിൽ ചെലവ് ചുരുക്ക് ചലച്ചിത്ര മേളയും നടത്താനുള്ള ബദൽ ചർച്ചകളിലാണ് സാംസ്ക്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും. പ്രതിനിധികളുടെ പാസിനുള്ള തുക ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെ ആക്കണമെന്നാണ് ഒരു നിർദ്ദേശം. കഴിഞ്ഞ വർഷം 650 രൂപയായിരുന്നത് 750 ആക്കാൻ പ്രളയത്തിന് മുമ്പേ തീരുമാനിച്ചിരുന്നു. തുക കൂട്ടുന്നത് വഴി 2 കോടി നേടാമെന്നാണ് കണക്ക് കൂട്ടൽ. പക്ഷെ വിദ്യാർത്ഥികൾക്ക് പകുതി തുക മതി.

Advertisment