Advertisment

രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തിനെ ഏല്‍പ്പിക്കുക, സംസ്ഥാനത്തിന്റെ കൈയില്‍ നില്‍ക്കുകയില്ലെന്ന് രമേശ് ചെന്നിത്തല

author-image
admin
New Update

Image result for chennithala and pinarayi

രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിലവില്‍ സ്ഥിതിഗതികള്‍ സംസ്ഥാനത്തിന്റെ കൈയില്‍ നില്‍ക്കുകയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയിലും ആലുവയിലുമാണ് ഏറ്റവുമധികം പ്രളയക്കെടുതി നേരിടുന്നത്. നിരവധി സ്ഥലങ്ങളിലാണ് ആളുകള്‍ കുടുങ്ങികിടക്കുന്നതും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, പമ്പയാര്‍ മുറിഞ്ഞൊഴുകുന്നത് കാരണം പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിട്ടുണ്ട്. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ബോട്ടുകളിലൂടെയും വള്ളങ്ങളിലൂടെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഇതോടെ അസാധ്യമായി മാറുകയാണ്.

ജില്ലയില്‍ ഇതോടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്. ജനങ്ങളെ വള്ളങ്ങളിലും ബോട്ടുകളിലും രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ വെല്ലുവിളി ഇവ കരകളിലേക്ക് അടുപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ്.

21 പേരെ ഇതിനകം ജില്ലയില്‍ നിന്നു മാത്രം വ്യോമസേന രക്ഷപ്പെടുത്തി. ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങികിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

flood
Advertisment