Advertisment

കുവൈറ്റില്‍ ഇ-പാസ്‌പോര്‍ട്ടുകളുടെ വിതരണം അവസാനഘട്ടത്തില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇ-പാസ്‌പോര്‍ട്ടുകളുടെ വിതരണം അവസാനഘട്ടത്തില്‍ . ഇതുവരെ 1.29 മില്യന്‍ ബയോമെട്രിക് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തതായി ഇമിഗ്രേഷന്‍ ജനറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഖാലിദ് അള്‍ ബഹ്വാ അറിയിച്ചു.

Advertisment

publive-image

ഓര്‍ഡിനറി , ഡിപ്ലോമാറ്റ്, സ്‌പെഷ്യല്‍ എന്നിങ്ങനെ പ്രധാനമായും മൂന്നു തരം പാസ്‌പോര്‍ട്ടുകളാണ് രാജ്യം നല്‍കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇവയൊക്കെയും അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് നല്‍കിവരുന്നതെന്നും അദ്ദേഹം പറയുന്നു .

ആഭ്യന്തരമന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ ആയിരിക്കും ബയോമെട്രിക് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളില്‍ നിന്നുള്ള കേന്ദ്രങ്ങളില്‍ ഇ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നതിനുള്ള കഠിനശ്രമങ്ങള്‍ നടന്നു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.

kuwait kuwait latests
Advertisment