Advertisment

കലിപ്പടങ്ങാതെ കൊഹ്‌ലിപ്പട, മാനക്കേട് മായാതെ ദക്ഷിണാഫ്രിക്ക : ഒന്നാം ട്വന്റി 20 യുടെ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍

New Update

publive-image

Advertisment

ജൊഹാനസ്ബര്‍ഗ്:  സ്വന്തം നാട്ടില്‍ ഇന്നുവരെ ഇന്ത്യയോട് ഒരു ക്രിക്കറ്റ് പരമ്പരയും തോല്‍ക്കാത്ത  ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആ പരാജയത്തിന്‍റെ ആഘാദത്തില്‍ നിന്നും ഇനിയും കര കയറിയിട്ടില്ല.

അതിനിടയിലാണ്  ഇന്ന്  വാണ്ടറേഴ്സില്‍ നടക്കുന്ന ഒന്നാം ട്വന്റി 20 മത്സരത്തില്‍ ടീം ഇറങ്ങുക . ഇന്ത്യയോടുള്ള കലിപ്പ് തീര്‍ക്കാനാണ് ദക്ഷിണാഫ്രിക്കയുടെ വരവെങ്കില്‍ കളിപ്പടങ്ങാതെയാണ് കൊഹ്‌ലിയും ടീമും കളത്തിലിറങ്ങുക.

മൂന്ന് കളികളുടെ ടി-20 പരമ്പരയില്‍ ആദ്യത്തേതാണ്  ഇന്ന്‍ വൈകീട്ട് ആറ് മണിക്ക് തുടങ്ങുന്ന കളി . ദക്ഷിണാഫ്രിക്ക ഇന്നുവരെ സ്വന്തം തട്ടകത്തില്‍ സന്ദര്‍ശക ടീമിനോട് തുടരെ രണ്ട് പരമ്പര തോറ്റിട്ടില്ല.

publive-image

ഏകദിനത്തിലെ തോല്‍വിയുടെ നാണക്കേടില്‍ നിന്നും പരാജയത്തിന്‍റെ ആഘാദത്തില്‍ നിന്നും കരകയറാന്‍ ആവുന്നത്ര സമയം കിട്ടാതെയാണ് ടി-20 പരമ്പരയ്ക്ക് അവര്‍ കളത്തിലിറങ്ങുന്നത് .

അതുകൊണ്ടുതന്നെ ഇന്ത്യയെ അവര്‍ ശരിക്കും പേടിക്കുന്നുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ ടീം പ്രകടിപ്പിക്കുന്ന മേല്‍ക്കോയ്മ ആതിഥേയരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. അവസാന ഏകദിനമായപ്പോഴേക്കും സ്വന്തം ആരാധകര്‍ കൊഹ്‌ലിപ്പടയ്ക്ക് കൈയടിച്ച  വേദനയില്‍ നിന്നും ഇപ്പോഴും അവര്‍ മോചിതരായിട്ടില്ല .

publive-image

ടി-20 പരമ്പരയിലെ മൂന്ന് കളികള്‍ ഒരാഴ്ചയ്ക്കുള്ളിലാണ്. ബുധനാഴ്ച സെഞ്ചൂറിയനിലും ശനിയാഴ്ച കേപ് ടൗണിലും നടക്കുന്ന രണ്ടും മൂന്നും മത്സരങ്ങള്‍ രാത്രി ഒമ്പതര മണിക്കാണ് തുടങ്ങുന്നത്.

ഏകദിനത്തില്‍ വിശേഷണങ്ങള്‍ക്കതീതമായ പ്രകടനം പുറത്തെടുത്ത ടീം ഇന്ത്യ കുട്ടി ക്രിക്കറ്റിലും അതാവര്‍ത്തിക്കുമെന്ന വാശിയിലാണ്. മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന, ഇടങ്കയ്യന്‍ ഫാസ്റ്റ്ബൗളര്‍ ജയ്ദേവ് ഉനദ്കട്ട് എന്നിവരുടെ തിരിച്ചുവരവ് ടീമിന്റെ കരുത്ത് കൂട്ടിയിട്ടുണ്ട്.

 

cricket veerad
Advertisment