Advertisment

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി

New Update

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈന്യം നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി. കാഷ്മീരിലെ കുപ്വാരയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

publive-image

കഴിഞ്ഞ മാസം കുപ്വാരയില്‍ നുഴഞ്ഞു കയറ്റശ്രമത്തിനിടെ ആറ് ഭീകരരെ സൈന്യം വധിച്ചിരന്നു. കുപ്‌വാര ജില്ലയിലെ കാരന്‍ സെക്ടറിലൂടെയുള്ള നുഴഞ്ഞു കയറ്റശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്.

Advertisment