Advertisment

ഇന്ത്യയുടെ 28 സംസ്ഥാനങ്ങൾ പ്ലാവിലയിൽ ! ആതിരക്ക്‌ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്

New Update

publive-image

Advertisment

മണ്ണാർക്കാട്: പ്ലാവിലയിൽ ഇന്ത്യയുടെ 28 സംസ്ഥാനങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആതിരാ ദാസ്. മേലാറ്റൂർ എടപ്പറ്റ പുല്ലുപറമ്പ് കാപ്പാട്ട് കേദാരത്തിലെ കേശവദാസന്റെയും സവിതയുടെയും മകൾ ആതിര ദാസ് ലോക്ക് ഡൗൺ കാലഘട്ടത്തെ ആനന്ദകരമാക്കാൻ ആരംഭിച്ചതായിരുന്നു ഈ സവിശേഷ കല.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാംവർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിനിയാണ്. സഹോദരനായ അഖിൽ ദാസിന്റെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും പിന്തുണയോടെയുമാണ്‌ ആതിര റെക്കോർഡ് കരസ്ഥമാക്കിയത്.

publive-image

ബോട്ടിൽ ആർട്ട്, മ്യൂറൽ പെയിന്റിംഗ്, സ്റ്റൻസിൽ ആർട്ട്, പോർട്രേറ്റ് ഡ്രോയിങ്, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയവയാണ് ആതിരയുടെ മറ്റു ഇഷ്ട വിനോദങ്ങൾ. അച്ഛൻ കേശവദാസ്‌ വിശാഖപട്ടണത്ത്‌ എച്ച്‌. ആന്റ്‌ എൽ. ഉദ്യോഗസ്ഥനാണ്‌. അമ്മ സവിത വെള്ളിയഞ്ചേരിയിൽ പ്രീ പ്രൈമറി അധ്യാപികയും അനുജൻ അഖിൽദാസ്‌ പത്താം ക്ലാസ്‌ വിദ്യാർത്ഥിയുമാണ്‌.

ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിനെ ആതിര തന്നെ തന്റെ കഴിവ് വെബ്‌സൈറ്റിൽ കയറി അറിയിക്കുകയായിരുന്നു. ഒക്ടോബർ 17ന് മെഡലും സർട്ടിഫിക്കറ്റും അനുമോദന പത്രവും കൊറിയർ വഴി ലഭിച്ചതായി ആതിര പറഞ്ഞു.

palakkad news
Advertisment