Advertisment

നടി എമി ജാക്സൺ വിവാഹിതയാകുന്നു. വിവാഹം ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം

author-image
ഫിലിം ഡസ്ക്
New Update

പ്രശസ്ത തെന്നിന്ത്യൻ നടി എമി ജാക്സൺ വിവാഹിതയാകുന്നു. ബിസിനസ്സുകാരനായ ബ്രിട്ടീഷ് വംശജന്‍ ജോര്‍ജ് പനായോട്ടുമായാണ് എമിയുടെ വിവാഹം. ഇവര്‍ ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.

Advertisment

publive-image

വാലന്റൈന്‍സ് ഡേയുടെ അന്ന് ആശംസകളോടൊപ്പം ജോര്‍ജിന്റെ ചിത്രവും എയ്മി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

ഈ വര്‍ഷം പകുതിയോടെയോ അവസാനത്തോടെയോ വിവാഹിതയാകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു എമിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പുതിയ ചിത്രമായ 2.0യുടെ റിലീസിനു ശേഷമാകും വിവാഹം.

publive-image

മദ്രാസ്പട്ടണം എന്ന എ.എല്‍ വിജയ് ചിത്രത്തിലൂടെയെത്തി തെന്നിന്ത്യയില്‍ സിനിമകളില്‍ സുപരിചിതയാണ് എമി. ഐ,തങ്കമകന്‍,തെരി തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ചെയ്തു.

publive-image

ശങ്കര്‍- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 2.0, സുദീപ് ശിവരാജ് കുമാര്‍ എന്നിവരോടൊപ്പം ദി വില്ലന്‍ എന്നിവയാണ് എമിയുടെ പുതിയ ചിത്രങ്ങള്‍.

Advertisment