Advertisment

ജനനിയുടെയും ഐശ്വര്യയുടെയും ചുംബനം വൈറലാകുന്നു: ബിഗ്‌ ബോസ് വീണ്ടും വിവാദത്തിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

കമൽഹാസൻ അവതാരകനായെത്തുന്ന ഷോ ബിഗ് ബോസിന്റെ രണ്ടാം സീസൺ ആരംഭിച്ചു. തുടക്കത്തില്‍ തന്നെ ഷോ വിവാദമാകുകയാണ്. ജനനി അയ്യരും ഐശ്വര്യ ദത്തയുമാണ് വിവാദങ്ങള്‍ക്ക് കാരണം. ഇരുവരുടെയും ചുംബന രംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Advertisment

publive-image

ആൺവേഷം ധരിച്ച് എത്തുന്ന ജനനിയെ ചുംബിക്കുന്ന ഐശ്വര്യയുടെ വിഡിയോ ആണ് കഴിഞ്ഞ ദിവസം പരിപാടിയുടെ പ്രമോ വിഡിയോ ആയി പുറത്തുവിട്ടത്. വിഡിയോ വന്നതോടെ പല രീതിയിലുള്ള ട്രോളുകളും വാർത്തകളും പ്രചരിച്ചു.

തമിഴ്സംസ്കാരത്തിന് നിരക്കാത്ത പരിപാടിയാണ് ഇതെന്നും കുട്ടികളെ വഴിതെറ്റിക്കുമെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പതിനാറ് മത്സരാർഥികളാണ് ഇത്തവണ സീസണ്‍ 2വിൽ ഉള്ളത്.

Advertisment