Advertisment

ശ്രീറെഡ്ഡിയുടെ ലൈംഗികാരോപണങ്ങളില്‍ പ്രതികരണവുമായി നടന്‍ കാര്‍ത്തി

author-image
ഫിലിം ഡസ്ക്
New Update

തെന്നിന്ത്യന്‍ സിനിമ രംഗത്ത് അവസരം തേടി വരുന്ന പുതുമുഖങ്ങള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്ന ആരോപണവുമായി നടി ശ്രീറെഡ്ഡി രംഗത്ത് വന്നത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Advertisment

publive-image

നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീറെഡ്ഡി രംഗത്ത് വന്നിരുന്നു. അതില്‍ ചിലര്‍ ശ്രീ റെഡ്ഡിയ്‌ക്കെതിരേ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്.

തമിഴ്‌സിനിമയെ കൂടി സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുന്ന സാഹചര്യത്തില്‍  താരസംഘടനയായ നടികര്‍ സംഘത്തിന്റെ നിലപാട് ഏറെ നിര്‍ണായകമാണ്. ശ്രീ റെഡ്ഡി പറയുന്നതില്‍ വാസ്തവമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാല്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ സംഘടനയുടെ മറ്റൊരു ഭാരവാഹിയായ നടന്‍ കാര്‍ത്തിയും ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ്.

'ശ്രീ റെഡ്ഡിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ആര്‍ക്കും നടപടിയെടുക്കാന്‍ സാധ്യമല്ല. അവര്‍ക്കെതിരേ കൗണ്‍സിലിലെ അംഗങ്ങള്‍ പരാതി നല്‍കിയാല്‍ നമുക്ക് നടപടിയെടുക്കാം'- കാര്‍ത്തി പറഞ്ഞു. പുതിയ ചിത്രമായ കടക്കുട്ടി സിംഗത്തിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി.

Advertisment