Advertisment

കാനില്‍ ഇത്തവണയും സാരി ? പ്രമുഖ ഡിസൈനര്‍മാരുടെ വാഗ്ദാനങ്ങളെല്ലാം നിരസിച്ച നന്ദിത

author-image
ഫിലിം ഡസ്ക്
New Update

ഫ്രാന്‍സില്‍ വച്ച് നടന്ന കാന്‍ ചലചിത്രത്സോവത്തില്‍ നടി നന്ദിതാ ദാസ് സംവിധാനം ചെയ്ത 'മാന്‍റോ' എന്ന ചിത്രം പ്രദര്‍ശനത്തിനുണ്ടായിരുന്നു. എന്നാല്‍ നന്ദിതയുടെ സിനിമയെക്കുറിച്ചല്ല വേഷത്തെക്കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്.

Advertisment

കാനില്‍ പങ്കെടുക്കാന്‍ വസ്ത്രത്തിനായി പ്രത്യേക ഡിസൈന്‍ തയ്യാറാക്കാനുള്ള പ്രമുഖ ഡിസൈനര്‍മാരുടെ വാഗ്ദാനങ്ങളെല്ലാം നിരസിച്ച് സാധാരണ സാരി മാത്രമാണ് നന്ദിത തെരഞ്ഞെടുത്തത്. കാനിന്‍റെ റെഡ് കാര്‍പറ്റിലും സാരി തന്നെയാണ് നന്ദിത ധരിച്ചത്. ഇതാണ് വാര്‍ത്തകള്‍ക്കിടയാക്കിയത്.

publive-image

ഇക്കാര്യത്തില്‍ നന്ദിതയ്ക്ക് തന്‍റെതായ കാരണമുണ്ട്; 'കാനുകള്‍ വസ്ത്രം പ്രദര്‍ശിപ്പിക്കാനുളള ഇടമല്ല, മറിച്ച് സിനിമകളാണ് ഇവിടെ വിഷയമാകേണ്ടതെന്നാണ് അവരുടെ നിലപാട്. ധാരാളം ഡിസൈനര്‍മാര്‍ തന്നെ വിളിച്ചിരുന്നു. ചിലര്‍ പറ‍ഞ്ഞു ഈ സാരി മാറ്റാരോ ഉപയോഗിച്ചിട്ടുണ്ട് എന്ന്. അവരോടൊക്കെ ഞാന്‍ പറഞ്ഞു, "ഞാന്‍ എന്‍റെ സിനിമ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് എന്‍റെ വസ്ത്രത്തിന് മുന്‍തൂക്കം നല്‍കുന്നതെന്ന്.

ഈ വര്‍ഷമെങ്കിലും മറ്റ് വസ്ത്രം എന്തെങ്കിലും ഇടാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു . എന്‍റെ അമ്മ എപ്പോഴും സാരി മാത്രമേ ധരിക്കാറുളളൂ. സാരിയുടുത്ത് എങ്ങനെയാണ് യാത്ര ചെയ്യുന്നത് എന്ന് എനിക്ക് മുമ്പ് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് ശീലമായി. ഇത്തവണയും സാരിയോ എന്ന് ചോദിക്കുന്നവരോട് വീണ്ടും, വീണ്ടും ഗൗണ്‍ ധരിച്ചാല്‍ അത് ബോറടിക്കില്ലേ? എന്ന് താന്‍ ചോദിക്കുമെന്നും നന്ദിത പറയുന്നു.

Advertisment