Advertisment

'പണം വേണ്ട, കിടക്ക പങ്കിട്ടാല്‍ മാത്രം മതി' - 'ഡാര്‍ക്ക് സീക്രട്ട്‌സി'ല്‍ വെളിപ്പെടുത്തലുമായി രാധികയും ഉഷ യാദവും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമാ രംഗത്ത് കാസ്റ്റിങ് കൗച്ച് വിവാദം ചര്‍ച്ചയായി മാറുമ്പോള്‍ വീണ്ടും ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി രാധികാ ആപ്‌തെയും ഉഷാ യാദവും. ബി.ബി.സിയുടെ പുതിയ ഡോക്യുമെന്ററിയായ 'ബോളിവുഡ്‌സ് ഡാര്‍ക്ക് സീക്രട്ട്‌സി'ല്‍ ആണ് നടിമാരുടെ പുതിയ വെളിപ്പെടുത്തല്‍.

publive-image

ഈ വിഷയത്തില്‍ ബോളിവുഡിലെ സിംഹാസനങ്ങള്‍ അടക്കിവാഴുന്ന ചില സിനിമാപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് രാധിക ആപ്തെ പറയുന്നു.

'ഇവിടെ പലര്‍ക്കും അവര്‍ ദൈവങ്ങളാണ്, ശക്തരാണ്. വായ്തുറന്നാല്‍ പിന്നെ കരിയര്‍ ഉണ്ടാകില്ല എന്നാണ് ഭീഷണികള്‍.'

publive-image

തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ദേശീയ പുരസ്‌കാര ജേത്രയായ മറാത്തി താരം ഉഷ യാദവും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

'സിനിമയിലെ പല പ്രമുഖരും നടിമാരോട് കിടക്കപങ്കിടാന്‍ ആവശ്യപ്പെടുന്നു. ഒരിക്കല്‍ എനിക്കൊരു സിനിമയില്‍ അവസരം ലഭിച്ചു.

publive-image

ഞാന്‍ ഈ ''സഹായത്തി''ന് പകരം എന്തു നല്‍കുമെന്നാണ് അതിന്റെ സംവിധായകന് അറിയേണ്ടിയിരുന്നത്. പ്രത്യുപകാരം നല്‍കാന്‍ പണം ഇല്ലെന്നായിരുന്നു എന്റെ ആദ്യത്തെ മറുപടി. പണം വേണ്ട, തനിക്കൊപ്പം കിടക്ക പങ്കിട്ടാല്‍ മാത്രം മതി എന്നായിരുന്നു അയാളുടെ നിലപാട്'- ഉഷ യാദവ് പറയുന്നു.'

publive-image

Advertisment