Advertisment

നടി രംഭയ്ക്ക് ആണ്‍കുഞ്ഞ്. അനിയനെ സ്വീകരിച്ച് ലാന്യയും സാഷയും

author-image
ഫിലിം ഡസ്ക്
New Update

ടി രംഭയ്ക്ക് ഒരു ആൺകുട്ടി പിറന്നു. രംഭയുടെ ഭർത്താവ് ഇന്ദ്രന്‍ പദ്മനാഭനാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം അറിയിച്ചത്. ടൊറോന്റോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം.

Advertisment

publive-image

ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെൺകുട്ടികളും ഈ ദമ്പതികൾക്ക് ഉണ്ട്. ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയൻ വന്ന സന്തോഷത്തിലാണ് ലാന്യയും സാഷയും.

ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിസിനസ്സുകാരനും ഭർത്താവുമായ ഇന്ദ്രന്‍ പദ്മനാഭനൊപ്പമുള്ള ഗർഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisment