Advertisment

മാന്യമായ പെരുമാറ്റം കൊണ്ട് ഒരാള്‍ സത്യസന്ധനാണെന്ന് നമുക്ക് തോന്നാം. അവര്‍ ചിലപ്പോള്‍ പരസ്ത്രീ ബന്ധത്തിലും തല്‍പരരായിരിക്കാം. ഞാന്‍ സത്യം മാത്രമാണ് പറഞ്ഞത്. എന്നെ വിശ്വസിക്കണം എന്ന് പറഞ്ഞ് ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടില്ല - ശ്രീറെഡ്ഡി

author-image
ഫിലിം ഡസ്ക്
New Update

ക്രിക്കറ്റ് ഇതിഹാസം സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി നടി ശ്രീറെഡ്ഡി ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതു വിവാദമായ സാഹചര്യത്തില്‍ താന്‍ പറയുന്നത് നുണയല്ലെന്ന് പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് നടി.

Advertisment

'മാന്യമായ പെരുമാറ്റം കൊണ്ട് ഒരാള്‍ സത്യസന്ധനാണെന്ന് നമുക്ക് തോന്നാം. സമൂഹത്തില്‍ നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളും ചെയ്യും. അവര്‍ ചിലപ്പോള്‍ പരസ്ത്രീ ബന്ധത്തിലും തല്‍പരരായിരിക്കാം. ഞാന്‍ സത്യമാണ് പറയുന്നത്.

publive-image

പബ്ലിസിറ്റി കിട്ടാനല്ല ഞാന്‍ ഇതെല്ലാം പറയുന്നത്. എന്നെ വിശ്വസിക്കണം എന്ന് പറഞ്ഞ് ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടില്ല. വേണമെങ്കില്‍ വിശ്വസിക്കാം. കഥ മെനഞ്ഞുണ്ടാക്കുന്നത് എന്റെ ജോലിയില്ല. ഞാന്‍ സത്യം മാത്രമാണ് പറഞ്ഞത്'- ശ്രീ റെഡ്ഡി കുറിച്ചു.

ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ നടിയെ ചീത്തവിളിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിന് പകരം തെണ്ടുല്‍ക്കാരന്‍ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്.

Advertisment