Advertisment

ഇന്ത്യയുടെ ഹീറോ ആകാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതില്‍ നിരാശയുണ്ടെന്ന് വിജയ് ശങ്കര്‍. കാര്‍ത്തിക് ആ പന്ത് ഗാലറിക്ക് മുകളിലൂടെ പറത്തിയിരുന്നില്ലെങ്കില്‍ തന്‍റെ കാര്യം കട്ടപ്പൊക ആകുമായിരുന്നു

New Update

publive-image

Advertisment

കൊളംബോ: ലോകം മുഴുവനുള്ള ക്രിക്കറ്റ് പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ ബംഗ്ലാദേശിനെതിരായ നിദാഹാസ് ട്രോഫി ഫൈനലിലെ ആ മത്സരത്തെക്കുറിച്ച് വിജയ് ശങ്കറിന്റെ അനുഭവക്കുറിപ്പ് ശ്രദ്ധേയമായി.

സൗമ്യ സര്‍ക്കാര്‍ അവസാന പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ അതേ അളവില്‍ സമ്മര്‍ദ്ദം അനുഭവിക്കുകയായിരുന്നു തൊട്ടുമുമ്പ് ക്രീസ് വിട്ട വിജയ് ശങ്കറും ഒപ്പമുള്ളവരും .

publive-image

ഡ്രസ്സിങ് റൂമില്‍ ഹെല്‍മെറ്റിന്റെ സ്ട്രാപ്പ് പോലും അഴിക്കാതെ ഇരുന്ന വിജയ് ശങ്കര്‍ ഒടുവില്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ കണ്ണുകളടച്ചു. ജയിക്കാന്‍ അഞ്ച് റണ്‍സ് . ബാക്കിയുള്ളത് ഒരു പന്ത് . കാര്‍ത്തിക് ആ പന്ത് ഗാലറിക്ക് മുകളിലൂടെ പറത്തിയിരുന്നെങ്കിലെന്നായിരുന്നു വിജയിയുടെ പ്രാര്‍ത്ഥന .

ആ പന്ത് എറിയുന്നത് കാണാന്‍ പോലും ധൈര്യം ഉണ്ടായിരുന്നില്ല അദ്ദേഹത്തിന് . സൗമ്യ സര്‍ക്കാര്‍ പന്തെറിഞ്ഞു . കാര്‍ത്തിക് അത് കൈകാര്യം ചെയ്തു . വിജയ്‌ കണ്ണ് തുറക്കുമ്പോള്‍ മുന്നില്‍ തുള്ളിച്ചാടുന്ന ഗാലറിയേയാണ് വിജയ് കണ്ടത്.

ഒരു ദീര്‍ഘനിശ്വാസമെടുത്ത്, ഒരിക്കല്‍ കൂടി ദൈവത്തിന് നന്ദി പറഞ്ഞ് വിജയ് ഗ്രൗണ്ടിലേക്കോടി, തന്റെ ഗുരുവും ആരാധനാപാത്രവുമായ കാര്‍ത്തികിനെ ഒന്നു കെട്ടിപ്പിടിക്കാനായി.

publive-image

ഇന്ത്യയുടെ അവിശ്വസനീയ വിജയത്തെ ഇങ്ങനെ വര്‍ണിക്കുമ്പോള്‍ അതിനെ നിങ്ങള്‍ അതിശയോക്തി എന്നുപറഞ്ഞേക്കാം. പക്ഷേ അത് വിജയിയുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായിരുന്നു. മറ്റാരുമല്ല, വിജയ് തന്നെയാണ് ഇതെല്ലാം പറയുന്നത്.

ദിനേശ് കാര്‍ത്തിക് ആ സിക്‌സ് അടിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ പരാജയഭാരം മുഴുവന്‍ താന്‍ ഏല്‍ക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നും ആരാധകര്‍ തന്നെ വിമര്‍ശിച്ചു കൊല്ലുമെന്നും വിജയിക്ക് നന്നായി അറിയാമായിരുന്നു.

ഇന്ത്യ വിജയിച്ചിട്ടുപോലും വിജയിയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെ ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. 17 പന്തില്‍ നിന്ന് 19 റണ്‍സെടുക്കാന്‍ മാത്രമേ വിജയിക്ക് സാധിച്ചിരുന്നുള്ളു. 18-ാം ഓവറിലെ തുടരെയുള്ള നാല് ഡോട്ട് ബോളുകളും അതിലുള്‍പ്പെടും.

അന്ന് എന്റെ മോശം ദിനമായിരുന്നു. എനിക്കത് മറക്കാന്‍ സാധിക്കുന്നില്ല. പക്ഷേ എല്ലാം മറന്ന് മുന്നോട്ടുപോകാന്‍ എനിക്കറിയാം. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങളുണ്ടാകും.

ഞാനാണ് കളി ജയിപ്പിച്ചിരുന്നതെങ്കില്‍ എന്നെ പുകഴ്ത്തി പാടുമായിരുന്നു. ഇതെല്ലാം വളര്‍ച്ചയുടെ ഭാഗമാണ്. ഇന്ത്യയുടെ ഹീറോ ആകാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതില്‍ നിരാശയുണ്ട്. സമ്മര്‍ദ്ദം അതിജീവിക്കുന്നവനേ വിജയിക്കാനാകൂ. വിജയ് ശങ്കര്‍ പറയുന്നു.

cricket kohli
Advertisment