Advertisment

അൽ ഖർജിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷറഫ് പുലാമന്തോളിനു യാത്ര അയപ്പ് നൽകി.

author-image
admin
New Update

publive-image

സോഷ്യൽ ഫോറം അൽ ഖർജ് പ്രെസിഡന്റ്റ് മജീദ് ഷൊർണ്ണൂർ അഷറഫ് പുലാമന്തോളിനു ഉപഹാരം കൈമാറുന്നു .

അൽ ഖർജ് : രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽ ഖർജിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സോഷ്യൽ ഫോറം മെമ്പറും അഷറഫ് പുലാമന്തോളിൻ ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖർജ് ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ യാത്ര അയപ്പു നൽകി. അൽ ഖർജിലേയും പരിസര പ്രദേശങ്ങളിലെയും നിരവധി പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും, ഇന്ത്യൻ എബസി വെൽഫയർ ഡിപ്പാർട്ടിമെന്റിന്റെ അഭിനന്തനങ്ങൾ നിരവധി തവണ ലഭിക്കുകയും ചെയ്ത വ്യക്തിയാണ് അശറഫ് പുലാമന്തോൾ.

ചടങ്ങിൽ സോഷ്യൽ ഫോറം അൽ ഖർജ് പ്രസിഡന്റ് മജീദ് ഷൊർണൂർ ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി യാസർ കോട്ടയം, മുഹമ്മദ് ഇടപ്പാൾ, സിദ്ദീഖ് പട്ടാബി, കബീർ താമരശേരി തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ ഫ്രട്ടേണിറ്റി ഫോറം അൽ ഖർജ് ഏരിയാ പ്രസിഡന്റ് അബ്ദുൽ അഹദ് മുഖ്യ അഥിതിയായിരുന്നു.

Advertisment