Advertisment

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് ഗൂഗിളില്‍‌ തിരഞ്ഞാല്‍ കിട്ടുന്നത് നരേന്ദ്ര മോദിയുടെ ചിത്രം

New Update

ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യ പ്രധാമന്ത്രിയുടെ ചിത്രമായി തെളിയുന്നത് മോദിയുടെ പടമാണ്. ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോദിയുടെ ചിത്രം എങ്ങനെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത്തെ പ്രധാനമന്ത്രിയുടെ സ്ഥാനത്തെത്തി എന്നാതാണ് ഇപ്പോള്‍ ഉരുന്ന ചോദ്യം.

Advertisment

publive-image

സെര്‍ച്ച് ലിസ്റ്റില്‍ ആദ്യം വരുന്ന പേര് ജവഹര്‍ലാല്‍ നെഹ്റു എന്നു തന്നെയാണ്. കൂടെ നെഹ്റുവിനെക്കുറിച്ച് ചെറിയൊരു വിവരണവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രം നരേന്ദ്ര മോദിയുടേത്. ഏപ്രില്‍ 25നാണ് ഇക്കാര്യം ഒരു യൂസറുടെ ശ്രദ്ധയില്‍ പെടുന്നത്. അദ്ദേഹം അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പുറമെ മറ്റുള്ളവരും ഇതിന്റെ വാലു പിടിച്ചെത്തി.

ഇതിനു പിന്നാലെ ഗൂഗിളിന്റെ അബദ്ധത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കൂട്ടിത്തുന്നി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗൂഗിളില്‍ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ച് തിരയുമ്പോള്‍ ലഭിക്കുന്ന റിസല്‍ട്ടില്‍ ആദ്യം വരുന്നത് ലിസ്റ്റ് ഓഫ് പ്രൈംമിനിസ്റ്റേഴ്സ് എന്ന വിക്കീപിഡയ പേജാണ്. ഇതില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേര് കൃത്യമായി റിസല്‍ട്ടില്‍ കാണിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ചേര്‍ത്തിരിക്കുന്ന ചിത്രം മോദിയുടേതാണ്. അതുകൊണ്ടാണ് നെഹ്റുവിന്‍റെ ചിത്രത്തിന് പകരം മോദിയുടെ ചിത്രം കാണിക്കുന്നത്.

Advertisment