Advertisment

മുണ്ടക്കയം മുപ്പത്തഞ്ചാം മൈലിൽ ഇന്ദിരാ ഭവൻ ഉദ്ഘാടനം നടത്തി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

മുണ്ടക്കയം ഈസ്റ്റ്‌: ഡ്രൈവേഴ്സ് യൂണിയന്റെയും (INTUC) തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ മുപ്പത്തഞ്ചാം മൈലിൽ ഇന്ദിരാ ഭവൻ പ്രവർത്തനം ആരംഭിച്ചു.

ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ്‌ സണ്ണി തട്ടുങ്കൽ അധ്യക്ഷത വഹിച്ച യോഗം ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

publive-image

പെരുവന്താനം മതമ്പായിൽ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന പത്തോളം പ്രവർത്തകരെ സ്വീകരിച്ചു. അഡ്വ സിറിയക് തോമസ്, യൂണിയൻ ജനറൽ സെക്രട്ടറി വിസി ജോസഫ് വെട്ടിക്കാട്ട്, ഷാജഹാൻ മഠത്തിൽ, ബെന്നി പെരുവന്താനം, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ജോൺ പി തോമസ്, കെഎസ് രാജു, കെകെ ജനാർദ്ദനൻ, സണ്ണി ആന്റണി, സിടി മാത്യു, ചരളേൽ, എബിൻ കുഴിവേലിമറ്റം, കെജെ ജോസുകുട്ടി, എൻഎ വഹാബ്, ടിഎ തങ്കച്ചൻ, പിഇ വർക്കി പള്ളിക്കുന്നേൽ, സുരേഷ് ഓലിക്കൽ, കെആർ വിജയൻ, സ്വർണലത അപ്പുകുട്ടൻ, ഷിനോജ് ജേക്കബ്, ആൽവിൻ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു .

kottayam news
Advertisment