Advertisment

കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്ന ഇന്‍ഡോറിലെ ദേവാസ് പ്രസ്സില്‍ നിന്ന് ചീഫ് സൂപ്പര്‍വൈസര്‍ കടത്തിയത് 90 ലക്ഷം രൂപ. സോക്സില്‍ ഒളിപ്പിച്ച് അടിച്ചുമാറ്റിയത് 500 ന്‍റെ നോട്ടുകള്‍. പ്രതി പിടിയില്‍

New Update

publive-image

Advertisment

മധ്യപ്രദേശ് : കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സിലെ ചീഫ് സൂപ്പര്‍വൈസര്‍ പ്രസ്സില്‍ നിന്ന് 90 ലക്ഷം രൂപ ഷൂസില്‍ ഒളിച്ചു കടത്തി. സംഭവത്തില്‍ ദേവാസ് പ്രസ്സിലെ ചീഫ് സൂപ്പര്‍വൈസര്‍ മനോഹര്‍ വര്‍മ്മ അറസ്റ്റിലായി.

കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്ന ഇന്‍ഡോറിനടുത്തുള്ള ദേവാസ് പ്രിന്‍റിംഗ് പ്രസ്സില്‍ നിന്ന് അവിടുത്തെ ചീഫ് സൂപ്പര്‍വൈസറായ മനോഹര്‍ അതിവിദഗ്ദ്ധമായ രീതിയില്‍ തന്‍റെ ഷൂസിന്റെ സോക്സിനടിയില്‍ വച്ച് കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് കടത്തിയത് 500 ന്‍റെ 90 ലക്ഷം രൂപ.

publive-image

മനോ ഹര്‍ വര്‍മ്മ, ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥനാ യതിനാല്‍ അദ്ദേഹത്തെ മുഖ്യ ഗേറ്റില്‍ അത്ര ശക്തമായ പരി ശോധനകള്‍ ഒന്നും നടത്താറില്ലാ യിരുന്നു. 84 മുതല്‍ ദേവാസ് പ്രസ്സില്‍ ജോലിചെ യ്യുന്ന അദ്ദേഹത്തിനായിരുന്നു അച്ചടിയില്‍ പിശകുവരുന്ന നോട്ടുകള്‍ വേര്‍തിരിക്കാനും റിജെക്റ്റ് ആകുന്നവ റീസൈക്കി ള്‍ ചെയ്യാന്‍ വേണ്ടി അയക്കാനുമുള്ള ചുമതലകള്‍.

എന്നാല്‍ നല്ല നോട്ടുകളും നിസ്സാര കാരണം പറഞ്ഞു റിജെക്റ്റ് ചെയ്തശേഷം വളരെ വിദഗ്ധമായി അദ്ദേഹം അത് കാലിലെ സോക്സുകളില്‍ വച്ച് പുറത്തു കടത്തുകയായിരുന്നു.

ഉന്നതനായ സൂപ്പര്‍ വൈസര്‍ എന്ന അധികാരമുപയോഗിച്ച് മറ്റു തൊഴിലാളികളെ നിരീക്ഷിക്കാന്‍ എന്ന പേരില്‍ CCTV ക്യാമറകള്‍ അവര്‍ക്ക് നേരെ തിരിച്ചുവച്ചശേ ഷമായിരുന്നു അദ്ദേഹം ഈ അടിച്ചുമാറ്റല്‍ നടത്തിയിരുന്നത്.

publive-image

അടിക്കടി അദ്ദേഹം ടേബിളിനടിയിലേക്ക് കുനിയു ന്നത് ചില തൊഴിലാളികള്‍ ശ്രദ്ധിച്ചിരുന്നു. നാളുക ളായുള്ള അവരുടെ സംശയം ഒടുവില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കും ഉന്നത അധികാരികള്‍ക്കും രഹസ്യമായി കൈമാറി.

രഹസ്യനീക്കത്തിലൂടെയാണ് അദ്ദേഹത്തെ പിടികൂടുന്നതും. ഷൂസില്‍ നിന്ന് സോക്സ്‌ ഊരിനോക്കിയപ്പോള്‍ അത് നിറയെ 500 ന്‍റെ പുതിയ നോട്ടുകള്‍. നോട്ടുകള്‍ കടത്തുന്നത് സ്ഥിരമായി ഈ രീതിയിലായിരുന്നെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു.

പോലീസിനു കൈമാറിയ അദ്ദേഹത്തിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പല പെട്ടികളിലും ബാഗുകളിലുമായി അടുക്കിവച്ചി രുന്ന 90 ലക്ഷം രൂപയ്ക്ക് മുകളിലുള്ള 500 രൂപാ നോട്ടുകള്‍ കണ്ടെടുക്കുകയുണ്ടായി.

ഇതുമായി ബന്ധപ്പെട്ടു മനോഹര്‍ വര്‍മ്മയുടെ ഭാര്യയേയും മകനെയും പോലീസ് ചോദ്യം ചെയ്തു വരുന്നു.ദേവാസ് എഎസ്പിഅനില്‍ പാട്ടിദാറിനാണ് അന്വേഷണച്ചുമതല.

modi gov modi
Advertisment