Advertisment

കൊളിജീയം നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജി; ജസ്റ്റിസ് കെഎം ജോസഫിനെ തള്ളി

New Update

മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. വെള്ളിയാഴ്ച ഇന്ദു മല്‍ഹോത്ര ജഡ്ജി പദവി ഏറ്റെടുക്കും.

Advertisment

എന്നാല്‍ ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കൊളീജിയം നിര്‍ദേശിച്ച മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്രം തള്ളി. നിയമനം സംബന്ധിച്ച ശുപാര്‍ശക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി.എന്നാല്‍ കെ എം ജോസഫിനെ തഴഞ്ഞതിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിതയെന്ന പദവിയും ഇന്ദു മല്‍ഹോത്ര ഇതോടെ സ്വന്തമാക്കി. നിലവില്‍ ഒരു വനിതാ ജഡ്ജി മാത്രമാണ് സുപ്രീം കോടതിയിലുള്ളത്. ആര്‍.ഭാനുമതിയാണ് സുപ്രിംകോടതിയിലെ വനിതാ സാനിധ്യം.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഒ.പി.മല്‍ഹോത്രയുടെ മകളാണ് ഇന്ദു. 2007ലാണു സുപ്രീം കോടതിയില്‍ സീനിയര്‍ പദവി ലഭിച്ചത്. ഇതോടെ സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിത ഇന്ദു മല്‍ഹോത്രയായി.

മോദി സര്‍ക്കാരിന് അടികൊടുത്ത് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ജസ്റ്റിസ് കെ എം ജോസഫാണ് റദ്ദാക്കിയിരുന്നത്. ഇതിനെരിയെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമാണ് നടപടിയെന്നാണ് വിലയിരുത്തല്‍.

കെഎം ജോസഫിനെ ആന്ധ്രാപ്രദേശ്, തെലുങ്കാന ചീഫ് ജസ്റ്റീസായി നിയമിക്കാന്‍ നേരത്തേ ശുപാര്‍ശയുണ്ടായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, കെ.എം ജോസഫിനെ ഒഴിവാക്കി കൊളീജിയം അഞ്ച് ജഡ്ജിമാരുടെ ശിപാര്‍ശ നടത്തിയതിനെതിരെ ജസ്റ്റീസ് ജെ.ചെലമേശ്വര്‍ രംഗത്തെത്തിയിരുന്നു.

Advertisment