Advertisment

മമ്മൂട്ടിയുടെ വീട്ടില്‍ ഡേറ്റ് ചോദിക്കാനായെത്തിയ ഇന്നസെന്റ് ആ ബോര്‍ഡ് കണ്ട് തിരിച്ചുപോയി

author-image
ഫിലിം ഡസ്ക്
New Update

ആരുടെ മുഖത്ത് നോക്കിയും ഉളള കാര്യം പറയുന്ന വ്യക്തമിയാണ് മമ്മൂട്ടിയെന്ന നടന്‍. അതുകൊണ്ട് തന്നെ ശത്രുക്കളും കൂടുതലാണ്. പലപ്പോഴും ജാതിയും മതവും കലര്‍ത്തിവരെ കുറ്റപ്പെടുത്തലുകള്‍ പ്രചരിപ്പിക്കും. അടുത്തിടെയിറങ്ങിയ മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ് എന്ന സിനിമ തകര്‍ന്ന് തരിപ്പണമായിപ്പോയിരുന്നു. അതിന് മുമ്പിറങ്ങിയ മാസ്റ്റര്‍പീസും അത്രമെച്ചമായില്ല. ഇതോടെ പരദൂഷണക്കാര്‍ സജീവമായി. പടങ്ങള്‍ പൊട്ടിയ മമ്മൂട്ടി കൊച്ചിയിലെ വീട്ടിലിരിക്കുകയാണെന്ന് കഥയിറക്കി.

Advertisment

ഇതറിഞ്ഞ ഇന്നസെന്റിന് വിഷമം തോന്നി. അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. അതില്‍ മോഹന്‍ലാലിനെയും മകനെയും ദുല്‍ഖര്‍ സല്‍മാനെയും അഭിനയിപ്പിക്കാനും ധാരണയാക്കി. പണ്ട് ശത്രു കമ്പയിന്‍സ് എന്ന ബാനറില്‍ ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും കുറേ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് പടങ്ങളില്ലെന്നറിഞ്ഞ് പഴയ ബാനര്‍ പൊടിതട്ടിയെടുത്തു.

publive-image

അടുത്ത ദിവസം രാവിലെ കൊച്ചിയിലേക്ക് വെച്ചുപിടിച്ചു. മമ്മൂട്ടിയുടെ വീടിനടുത്ത് ചെന്നപ്പോള്‍ മതിലേല്‍ വലിയൊരു ബോര്‍ഡ്. അത് കണ്ട് ഇന്നസെന്റ് തകര്‍ന്ന് പോയി. ‘ഡേറ്റിനായി ഒരാളും ഇങ്ങോട്ട് വരണ്ട, അടുത്ത ആറ് വര്‍ഷത്തേക്കുള്ള ഡേറ്റ് ബ്‌ളോക്കാണ്. ഇനി ഏഴ് വര്‍ഷം കഴിഞ്ഞ് പടം ചെയ്യാന്‍ ആര്‍ക്കെങ്കിലും താല്‍പര്യം ഉണ്ടെങ്കില്‍ വരാം, പക്ഷെ, ഒരു നിര്‍ബന്ധം ഉണ്ട്. മൂന്ന് കോടി രൂപ അഡ്വാന്‍സ് വേണം. അത് മാനേജരെ ഏല്‍പ്പിച്ച ശേഷം ഡേറ്റ് ഉറപ്പിക്കാവുന്നതാണ്’. ബോര്‍ഡ് വായിച്ച് തളര്‍ന്ന ഇന്നസെന്റ് കാറില്‍ കയറി നേരെ തൃശൂര്‍ക്ക് പോകാനൊരുങ്ങി. ഇന്നസെന്റ് കാറില്‍ കയറി പോകുന്നത് വീട്ടിലെ സിസി ടിവിയിലൂടെ കണ്ട മമ്മൂട്ടി അദ്ദേഹത്തെ തിരികെ വിളിച്ചു.

വീടിന്റെ നടവരെ വന്നിട്ട് താനെന്താ മടങ്ങിപ്പോകുന്നതെന്ത് മമ്മൂട്ടി ക്ഷുഭിതനായി. അല്ല, ആറ് വര്‍ഷത്തേക്ക് ഡേറ്റില്ലെന്നറിഞ്ഞു. അതുകൊണ്ട് മടങ്ങിയതാണെന്ന് പറഞ്ഞു. തന്റെയൊക്കെ പേര് എന്റെ ഡയറിയിലുണ്ട്. ആറ് വര്‍ഷത്തിന് മുമ്പ് പടം ചെയ്യാമെന്ന് മമ്മൂട്ടി അറിയിച്ചു. അപ്പോഴാണ് ഇന്നസെന്റിന് ആശ്വാസമായത്. മമ്മൂട്ടിയെ കുറിച്ച് അപവാദം പറഞ്ഞ് പരത്തുന്നവരെ ഇത്തരത്തിലുള്ള പരിഹാസങ്ങളിലൂടെയാണ് നേരിടേണ്ടതെന്ന് ഇന്നസെന്റ് ഓര്‍മിപ്പിച്ചു.

Advertisment