Advertisment

ഭര്‍ത്താവിന്‍റെ തല ഇരുമ്പുകൂട്ടിലാക്കി പൂട്ടി ഭാര്യ ! ഭക്ഷണം കഴിക്കാന്‍ മാത്രം പൂട്ട്‌ തുറന്നു നല്‍കും. കാരണം ഭര്‍ത്താവിന്റെ ഒരു ദുശീലം !

New Update

യുവാവിന്റെ തല ഇരുമ്പുകൂട്ടിലാക്കി പൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭാര്യയാണ് യുവാവിന്റെ തല ഇങ്ങനെ പൂട്ടിയിട്ടിരുന്നത്. അങ്ങനെ ചെയ്യാന്‍ ഒരു കാരണവുമുണ്ടായിരുന്നു.

Advertisment

publive-image

സംഭവം നടന്നത് ടര്‍ക്കിയിലാണ്. ഇബ്രഹിം എന്ന യുവാവിന്റെ തലയാണ് ഭാര്യ ഇരുമ്പ് കൂട്ടിലാക്കി പൂട്ടിയത്. ഇബ്രഹിമിന്റെ ഒരു ദുശീലമാണ് ഭാര്യയെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അത് മറ്റൊന്നുമല്ല ഇബ്രഹിമിന്റെ പുകവലി ശീലം തന്നെ. എത്ര തന്നെ പറഞ്ഞിട്ടും ഇയാള്‍ ഈ ദുശീലം മാറ്റാന്‍ തയാറാകാതെ വന്നതോടെയാണ് ഭാര്യ ഇത്തരത്തിലൊരു കടുത്ത തീരുമാനം എടുത്തത്.

ഭക്ഷണം കഴിക്കാന്‍ മാത്രമാണ് ഭാര്യ ഈ പൂട്ട് തുറന്നുകൊടുക്കുന്നത്. ബാക്കി സമയങ്ങളില്‍ തല ഇരുമ്പുകൂട്ടിലാക്കി പൂട്ടി താക്കോല്‍ ഭാര്യ കൈവശം വയ്ക്കും.

Advertisment