Advertisment

പാകിസ്താന് ട്രംപ് വക എട്ടിന്‍റെ പണി. 25.5 കോടി ഡോളറിന്റെ സൈനിക സഹായം നിര്‍ത്തലാക്കി. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് 3300 കോടി നല്‍കിയത് തന്‍റെ മുന്‍ഗാമികള്‍ കാണിച്ച വിഡ്ഢിത്ത൦. തിരികെ കിട്ടിയത് നുണയും വഞ്ചനയും. അതിനി നടക്കില്ല. പാക്കിസ്ഥാനെ കണക്കറ്റ് ശകാരിച്ച് ട്രംപ്

New Update

ന്യൂയോര്‍ക്ക്: പാകിസ്താന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊടുത്തത് എട്ടിന്‍റെ പണി. പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് 25.5 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി.

Advertisment

publive-image

കഴിഞ്ഞ 15  വര്‍ഷം കൊണ്ട് 3300 കോടി ഡോളറിന്റെ സഹായം പാകിസ്താന് നല്‍കിയത്. തങ്ങളുടെ നേതാക്കള്‍ക്ക് പറ്റിയ വിഡ്ഢിത്തരമായിരുന്നു അത്‌. നുണകളും വഞ്ചനയും മാത്രമാണ് ഇതില്‍ തിരിച്ച് ലഭിച്ചതെന്നും ട്രംപ് തുറന്നടിച്ചു. ഇക്കളി ഇനി നടക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ളതാണ് ട്വിറ്റിറലൂടെയുള്ള ട്രംപിന്‍റെ വെളിപ്പെടുത്തല്‍.

അഫ്ഗാനിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചാണ് നടപടി.

പാകിസ്താന് നല്‍കാനുദ്ദേശിക്കുന്ന 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്താന്‍ കാട്ടുന്ന നിഷ്‌ക്രിയത്വമാണ് ട്രംപിനെ പ്രകോപിപ്പിച്ചത് . അമേരിക്കയുടെ പുതിയ അഫ്ഗാന്‍ നയവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തിരുന്നു.

publive-image

ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ വേണ്ടവിധം സഹകരിക്കുന്നില്ലെന്നും ഭീകരവാദത്തിന് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നതെന്നും പ്രസിഡന്റ് ട്രംപ് വിമര്‍ശനമുന്നയിച്ചിരുന്നു.

അമേരിക്കന്‍ പൗരന്‍മാരെ ബന്ധികളാക്കിയ ഭീകരകവാദികളെ കൈമാറുന്നതില്‍ പാകിസ്താന്റെ നിഷേധാത്മക സമീപനമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

2002 മുതല്‍ അമേരിക്ക 3300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് നല്‍കിയത്.

donald trump india-pak us
Advertisment