Advertisment

കാന്‍സറിനെ ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട് ഇര്‍ഫാന്‍ ഖാന്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

കാന്‍സറിനെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലുള്ള ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച് ഗ്ലാസ് ജനലിന് സമീപം ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. 51കാരനായ താരം ശാരീരികമായി ക്ഷീണിതനായിട്ടാണ് കാണപ്പെടുന്നതെങ്കിലും വളരെ സന്തോഷവാനാണ്.

മാര്‍ച്ചിലാണ് തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ കാന്‍സറാണെന്ന് ഇര്‍ഫാന്‍ ആരാധകരെ അറിയിച്ചത്. അപൂര്‍വമായ രോഗമാണിതെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചിരിക്കുകയാണെന്നും ഇര്‍ഫാന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചികിത്സക്കായി അദ്ദേഹം ലണ്ടനിലെത്തിയത്.

ദുല്‍ഖര്‍ സല്‍മാന്റെ കന്നി ബോളിവുഡ് ചിത്രം കാര്‍വാന്‍ ആണ് ഇര്‍ഫാന്റെ അടുത്ത ചിത്രം. ഓഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisment