Advertisment

എങ്ങനെയാണോ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുന്‍പ് ചാരിത്ര്യം നഷ്ടമാകുന്നത്, അതുപോലെ തന്നെയാണ് പെണ്‍കുട്ടികള്‍ക്കും; ബ്ലൂ ഫിലിം കാണുന്നതിനിടയ്ക്ക് അമ്മ കയ്യോടെ പിടിച്ചു: നടിയുടെ വെളിപ്പെടുത്തല്‍

author-image
ഫിലിം ഡസ്ക്
New Update

അഡള്‍ട് ഹൊറര്‍ കോമഡി എന്ന ലേബലില്‍ പുറത്തിറങ്ങിയ ഇരുട്ട് അറയില്‍ മുരട്ടു കുത്ത് എന്ന ചിത്രം. ഏറെ വിവാദം സൃഷ്ടിച്ച ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായി സംവിധായകന്‍ അറിയിച്ചിരുന്നു.സന്തോഷ് പി ജയകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഗൗതം കാര്‍ത്തികാണ് നായകനായത്. യാഷിക ആനന്ദാണ് നായിക.

Advertisment

publive-image

പോണ്‍ താരം മിയ ഖലീഫയുടെ രൂപസാദൃശ്യം ഉണ്ട് യാഷികയ്‌ക്കെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ സിനിമയില്‍ ശരീരം അല്പം കാണിക്കുന്നുണ്ട് എന്ന് കരുതി പോണ്‍ താരങ്ങളുമായി തങ്ങളെ താരതമ്യം ചെയ്യരുതെന്നാണ് യാഷിക അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ താന്‍ ആദ്യമായി ഒരു പോണ്‍ സിനിമ കാണാന്‍ ശ്രമിച്ചതിനെക്കുറിച്ചും കന്യകാത്വത്തിനെക്കുറിച്ചുമെല്ലാം യാഷികയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയാവുകയാണ്. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നു പറച്ചിലുകള്‍..

‘സോഷ്യല്‍ മീഡിയയില്‍ എന്റെ ഫോള്ളോവേഴ്‌സ് പലരും മിയ ഖലീഫയുടെയും എന്റെയും ചിത്രങ്ങള്‍ കൊളാഷ് പോലെ ചെയ്തു കാണാറുണ്ട്. എന്നാല്‍ സിനിമയില്‍ അല്പം ശരീരപ്രദര്‍ശനമുണ്ട്. എന്ന് കരുതി ആരും ഞങ്ങളെ പോണ്‍ നായികമാരുമായി താരതമ്യം ചെയ്യാന്‍ പാടില്ല’

വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കന്യകാത്വം നഷ്ടമാകുന്നതിനെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് യാഷികയുടെ മറുപടി ഇങ്ങനെയായിരുന്നു.’എങ്ങനെയാണോ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുന്‍പ് ചാരിത്ര്യം നഷ്ടമാകുന്നത് അതുപോലെ തന്നെ പെണ്‍കുട്ടികള്‍ക്കും നഷ്ടപ്പെടാം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ’

താന്‍ ആദ്യമായി പോണ്‍ സിനിമ കാണാന്‍ ശ്രമിച്ചതും അത് അമ്മ കയ്യോടെ പിടിച്ചതും യാഷിക വെളിപ്പെടുത്തി.

‘ഞാന്‍ അന്ന് ഒന്നിലോ രണ്ടിലോ പഠിക്കുകയായിരുന്നു. ഞാനും എന്റെ കസിനും ഈ ബ്ലൂ ഫിലിം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു. വീട്ടില്‍ വച്ചായിരുന്നു സംഭവം. ബ്ലൂ ഫിലിമിന് വേണ്ടി ഇന്റര്‍നെറ്റില്‍ തിരച്ചിലില്‍ ആയിരുന്നു ഞങ്ങള്‍..പോണ്‍ എന്നൊന്നും കേട്ട് കേള്‍വി പോലും ഉണ്ടായിരുന്നില്ല.. അപ്പോഴാണ് അമ്മ ഞങ്ങളെ കയ്യോടെ പൊക്കിയത്…എന്റെ തലയില്‍ തട്ടിയിട്ട് എന്താണ് കാണുന്നതെന്ന് ചോദിച്ചു…അന്ന് പിടിക്കപ്പെട്ടെങ്കിലും മാതാപിതാക്കള്‍ ഈ കാര്യത്തില്‍ വളരെ തുറന്ന ചിന്താഗതിക്കാരായത് ഏറെ സ്വാധീനിച്ചിട്ടുണ്ട്’. യാഷിക വെളിപ്പെടുത്തി.

Advertisment