Advertisment

കുവൈറ്റില്‍ പ്രവാസി വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ . അമിതമായി കീടനാശിനി അകത്തുചെന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ജഹ്‌റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി.

Advertisment

publive-image

അടുക്കളയില്‍ നിന്നും യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് താന്‍ ഓടിച്ചെന്നതെന്നും തന്നോട് അബദ്ധത്തില്‍ കീടനാശിനി കുടിച്ചെന്നുമാണ് ജോലിക്കാരി പറഞ്ഞതെന്നും സ്‌പോണ്‍സര്‍ പറയുന്നു.

തുടര്‍ന്ന് യുവതിയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവതി അബദ്ധത്തില്‍ കീടനാശിനി കുടിച്ചതാണെന്ന വാദം പൊലീസ് നിഷേധിച്ചു .ഇതൊരു ആത്മഹത്യശ്രമമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

kuwait kuwait latest
Advertisment