Advertisment

ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം തകര്‍ന്നു; ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

New Update

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം വേര്‍പിരിഞ്ഞു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് ബിജെപി അറിയിച്ചു. ഒരു തരത്തിലും സഖ്യം മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവ് അറിയിച്ചു.

Advertisment

publive-image

2014ലാണ് ബിജെപി പിഡിപിയുമായി സഖ്യമുണ്ടാക്കി കശ്മീരില്‍ ഭരണം പിടിച്ചെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിച്ചത്.നേരത്തെ കത്വ സംഭവത്തെ തുടര്‍ന്ന് ബിജെപി മന്ത്രിമാരെ പിന്‍വലിച്ചിരുന്നു. ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ബിജെപിയിലെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കശ്മീരിലെ വെടിനിര്‍ത്തലിനെ തുടര്‍ന്നുണ്ടായ സാഹചര്യം യോഗത്തില്‍ വിലയിരുത്തപ്പെട്ടു. അജിത് ഡോവല്‍ ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായവും ബിജെപി തേടിയിരുന്നു. ഇന്ന് രാവിലെ അജിത് ഡോവലും അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു.

കശ്മീരിലെ അവസാനിക്കാത്ത സംഘര്‍ഷവും സൈനികരും നാട്ടുകാരും ആക്രമിക്കപ്പെടുന്ന സാഹചര്യവും ബിജെപിയെ അടിയന്തിര തീരുമാനത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മത തീവ്രവാദം കൂടുന്നു, ഭീകരരുടെ അക്രമം വര്‍ദ്ധിക്കുന്നു എന്നി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

അതേസമയം സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്.

Advertisment