Advertisment

മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ജസ്‌നയുടേതോ...? പരിശോധനയ്ക്കായി പിതാവിന്റെ രക്തസാമ്പിള്‍ ശേഖരിച്ചു

New Update

കോട്ടയം: ജസ്‌ന തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചതിന് പിന്നാലെ ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ജസ്‌നയുടേതെന്ന് സംശയം മൂര്‍ച്ഛിക്കുന്നു. ഉറപ്പുവരുത്താന്‍ ജസ്‌നയുടെ പിതാവിന്റെ രക്തസാമ്പിള്‍ പോലീസ് ശേഖരിച്ചു.

Advertisment

publive-image

പരിശോധനയ്ക്കായി പോലീസ് കോടതിയുടെ അനുമതി തേടി ഇന്നലെ കത്ത് നല്‍കി. ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമായാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടുപോകൂവെന്ന് അന്വേഷണ സംഘത്തലവന്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് മനുഷ്യന്റെ കാല്‍ പുഴയുടെ തീരത്തടിഞ്ഞത്. മറ്റ് ശരീര ഭാഗങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ശവശരീരത്തില്‍നിന്ന് കാല് മാത്രം സ്വയം വേര്‍പെടാന്‍ സാദ്ധ്യത കുറവാണെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. മാത്രവുമല്ല, കണ്ടെത്തിയ കാലിന്റെ അരഭാഗത്ത് വെട്ടിയതുപോലുള്ള മുറിവുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതാവുന്നത്. ജസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍ ജയിംസും കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്തും സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹര്‍ജിയാണ് ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചത്. ശുഭാപ്തി വിശ്വാസത്തോടെയാണ് കേസ് അന്വേഷണം തുടരുന്നതെന്ന് പോലീസ് അറിയിച്ചു.

Advertisment