Advertisment

'എന്റെ കുട്ടി ജവഹർ ബാൽ മഞ്ചിനൊപ്പം' ജെബിഎം കരിമ്പ മണ്ഡലം മെമ്പർഷിപ്പ് ഡ്രൈവ് ഉദ്ഘാടനം നടത്തി

New Update

publive-image

Advertisment

പാലക്കാട്: 'എന്റെ കുട്ടി ജവഹർ ബാൽ മഞ്ചിനൊപ്പം' എന്ന മുദ്രാവാക്യം മുൻനിർത്തി ജവഹർ ബാൽ മഞ്ച് ദേശീയ തലത്തിൽ നടത്തുന്ന മെമ്പർഷിപ്പ് ഡ്രൈവ് ഡിസിസി വൈസ് പ്രസിഡണ്ട് എ രാമസ്വാമി അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിസി ജമാലിന്റെ കൊച്ചുമകൾ അമീന മോൾ പിബിയ്ക്ക് നൽകി ഉൽഘാടനം ചെയ്തു.

പൗരബോധമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജനാധിപത്യ മതേതര വിശ്വാസികളും തങ്ങളുടെ മക്കളേയും പേരക്കുട്ടികളേയും ജവഹർ ബാൽ മഞ്ചിൽ ചേർത്ത് ഭരണഘടന ഉറപ്പു നൽകുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പുതുതലമുറയെ സജ്ജരാക്കുകയാണ് ഈ മെമ്പർഷിപ്പ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന മെമ്പർഷിപ്പ് ഡ്രൈവ് ബ്ലോക്ക് തല ഉൽഘാടനം ഡിസിസി വൈസ് പ്രസിഡണ്ട് എ രാമസ്വാമി ഉൽഘാടനം ചെയ്തു. ജെബിഎം ജില്ലാ കോ-ഓർഡിനേറ്റർ സജീവ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി.

ജെബിഎം കരിമ്പ മണ്ഡലം വൈസ് ചെയർമാൻ ഡെന്നി സിഎസ് അധ്യക്ഷനായിരുന്നു. യുഡിഎഫ് ചെയർമാൻ ആന്റെണി മതിപ്പുറം, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എംകെ മുഹമ്മദ് ഇബ്രാഹീം, കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെകെ ചന്ദ്രൻ, ഹരിദാസൻ, അലി മുത്ത്, മാത്യു കല്ലടിക്കോട്, ഡാൽവിൻ ഡെന്നി, മുഹമ്മദ് റിഷാൻ പി എം എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment