Advertisment

ജിദ്ദ ഒ ഐ സി സി ക്വിറ്റ് ഇന്ത്യ അനുസ്മരണം നടത്തി.

New Update
ജിദ്ദ: ഫാസിറ്റ് ഭരണകൂട സമീപനത്തെയും വർഗീയ നിലപാടുകളെയും പുറത്താകാൻ ഒരു നവ ക്വിറ്റ് ഇന്ത്യ സമരത്തിന് തയാറാക്കേണ്ടിയിരിക്കുന്നുവെന്നു ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ അഭിപ്രായപ്പെട്ടു. ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടപ്പിച്ച 76  മത് ക്വിറ്റ് ഇന്ത്യ ദിനാചരണ ചടങ്ങിൽ മുഖ്യ പ്രഭാക്ഷണം നടത്തുകയായിരുന്നു. രാജ്യം ഗുരുതരമായ സ്‌ഥിതി  വിശേഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതിനായി ഒറ്റകെട്ടായി നിൽക്കുവാൻ എല്ലാ മതേതര വിശ്വാസികളും ഒന്നിക്കണമെന്നും അല്ലെങ്കിൽ രണ്ടാം സ്വതന്ത്ര സമരത്തിന് സാക്ഷി യാവേണ്ടി വരുമെന്നും റഷീദ് കൂട്ടിച്ചേർത്തു.
Advertisment
publive-image
ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സംഘടപ്പിച്ച 76 മത് ക്വിറ്റ് ഇന്ത്യ ദിനാചരണ ചടങ്ങിൽ ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ  സംസാരിക്കുന്നു
റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അധ്യക്ഷം വഹിച്ചു. ബ്രിട്ടീഷുകാർ അധികാരത്തിനും സമ്പത്തിനും വേണ്ടി എല്ലാ മാനുഷിക മൂല്യങ്ങളും കാറ്റിൽ പറത്തി ഭരിച്ചപ്പോഴാണ് ഗാന്ധിജി 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക'  എന്ന ആ മന്ത്രം
ഭാരതീയർക്കു നൽകിയത്, സമാനതകൾ ഏറെയുള്ള കാലത്തണ് നാം എപ്പോഴെന്നും  മുനീർ പറഞ്ഞു.
വൈസ് പ്രസിഡണ്ട് ഷുക്കൂർ വക്കം, ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, സഹീർ മാഞ്ഞാലി,  തോമസ് വൈദ്യൻ, ലത്തീഫ് മക്രേരി, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, നൗഷിർ കണ്ണൂർ, ഇസ്മായിൽ കുരിപൊഴിൽ സലാം പോരുവഴി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

 

Advertisment