Advertisment

ജസ്‌ന എവിടെയെന്ന് വിവരമില്ലെന്ന് സര്‍ക്കാര്‍; കൃത്യമായ സൂചനയില്ലാതെ കാട്ടിലും കടലിലും തിരഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് ഹൈക്കോടതി

New Update

കൊച്ചി: പത്തനംതിട്ട റാന്നിയില്‍ നിന്നും മൂന്നു മാസം മുന്‍പ് കാണാതാ ജസ്‌ന ജെയിംസ് എവിടെയാണെന്നതില്‍ ഒരു വിവരവുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജസ്‌നയെ കുറിച്ച് കൃത്യമായ ഒരു സൂചനയും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് സീനിയര്‍ ഗവ.പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. ജസ്നയുടെ ഫോണ്‍ സന്ദേശങ്ങള്‍ പോലീസ് വീണ്ടെടുത്തതിലൂടെ എന്നും നിര്‍ണായക സൂചനകള്‍ ലഭിച്ചുവെന്നു കരുതുനേ്പാഴാണ് സര്‍ക്കാരിന്റെ നിലപാട്.

Advertisment

publive-image

ജസ്‌നയുടെ തീരോധാനത്തില്‍ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാന്‍ കഴിയുന്ന വിവരമില്ലെന്ന് വ്യക്തമാക്കുന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ജസ്‌നയുടെ തിരോധനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കൃത്യമായ സൂചനയില്ലാതെ കാട്ടിലും കടലിലും തിരഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് കോടതിയും മറുപടി നല്‍കി. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് വിശദീകരണം തേടി കോടതി സി.ബി.ഐയ്ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.

Advertisment