Advertisment

കുവൈറ്റിലെ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുവുവന്‍ പ്രവാസികളെയും പിരിച്ചു വിടണമെന്ന് ആവശ്യം

New Update

കുവൈറ്റ് : കുവൈറ്റിലെ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുവുവന്‍ പ്രവാസികളെയും പിരിച്ചു വിടണമെന്ന് സഫ് അള്‍ ഹാഷിം എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്ററി റിപ്ലെയ്‌സ്‌മെന്റ് ആന്‍ഡ് ജോബ് ക്രൈസിസ് കമ്മിറ്റി അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തുമെന്നും എംപി വെളിപ്പെടുത്തി .

Advertisment

publive-image

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും അയോഗ്യരാണെന്നും അവര്‍ അവകാശപ്പെട്ടു. വ്യാജ യോഗ്യതാപത്രങ്ങള്‍ കരസ്ഥമാക്കിയാണ് പലരും ജോലിയില്‍ തുടരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇതുമൂലം പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പല വകുപ്പുകളും അധപ്പതിച്ച അവസ്ഥയിലാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഇങ്ങനെ വ്യാജ യോഗ്യതകള്‍ കരസ്ഥമാക്കിയവരില്‍ ഡോക്ടര്‍മാരും എഞ്ചീനിയര്‍മാരും ഉള്‍പ്പെടുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

kuwait kuwait latest
Advertisment