Advertisment

കേരള കോണ്‍ഗ്രസ്സ് (എം) രാഷ്ട്രീയ നിലപാട് സംബന്ധിച്ച പ്രഖ്യാപനത്തിനുമുമ്പേ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ തീര്‍ത്തും അപ്രസക്തം - ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: കേരള കോണ്‍ഗ്രസ്സ് (എം) രാഷ്ട്രീയ നിലപാട് സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉയര്‍ന്ന് വരുന്ന ചര്‍ച്ചകള്‍ തീര്‍ത്തും അപ്രസക്തമാണ് ജോസ് കെ.മാണി.

ഒക്‌ടോബര്‍ 9 ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റിയുടെ അടിസ്ഥാനത്തില്‍ മുന്നണിപ്രവേശനം സംബന്ധിച്ചുള്ള തീരുമാനം ദിവസങ്ങള്‍ക്കകം ഉണ്ടാവും. അതിന് മുമ്പ് സീറ്റുകള്‍ സംബന്ധിച്ച സാങ്കല്‍പ്പിക ചര്‍ച്ചകളോട് പ്രതികരിക്കേണ്ടതില്ല.

വെറുമൊരു പേരിനപ്പുറം പാലാ എന്നത് ഹൃദയവികാരമാക്കിയത് കെഎം മാണിസാറാണെന്ന് ചോദ്യത്തിന് ഉത്തരമായി ജോസ് കെ.മാണി പറഞ്ഞു. അത്തരമൊരു വികാരം എല്ലാവര്‍ക്കും ഉണ്ടാവുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pala news
Advertisment